മുംബൈ: നൂപുർ ഡാൻസ് സ്കൂളിന്‍റെ 16 ആം വാർഷികാഘോഷം ജനുവരി 12 ന് ഘാട്ട്കോപർ വെസ്റ്റിൽ ശ്രീമതി ബുരിബെൻ ലക്ഷ്മി ചന്ദ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 5:30 മുതലാണ് പരിപാടികൾ അരങ്ങേറുക.
നർത്തകി നിഷ ഗിൽബർട്ട് നേതൃത്വം നൽകുന്ന നൂപുർ ഡാൻസ് സ്കൂളിന്‍റെ വാർഷികാഘോഷത്തിൽ നൃത്തം അഭ്യസിക്കാൻഎത്തുന്ന, 5 വയസ്സ് മുതൽ 50 വയസ്സുള്ള എല്ലാ ശിക്ഷാർത്ഥികളും പങ്കെടുക്കുന്ന ഒരു ഭരതനാട്യമാണ് വാർഷിക ആഘോഷത്തിലെ പ്രധാന പ്രത്യകത