തനിമ ഓണാഘോഷം

 
Mumbai

മഴയിലും ചോരാത്ത ആവേശവുമായി തനിമ ഓണാഘോഷം

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു

Mumbai Correspondent

മുംബൈ: ഡോംബിവ്ലി തനിമ സാംസ്‌കാരികവേദി ഓണാഘോഷം നടത്തി. കനത്ത മഴയെ അവഗണിച്ച് അരങ്ങേറിയ മെഗാ കൈകൊട്ടിക്കളി ആവേശക്കാഴ്ചയായി. സാംസ്‌കാരിക സമ്മേളനത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. റോയ് ജോണ്‍ മാത്യു മുഖ്യാതിഥിയായിരുന്നു.

വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ പേട്രണുമായ ഡോ ഉമ്മന്‍ ഡേവിഡ്, മാധ്യമ പ്രവര്‍ത്തകന്‍ പ്രേംലാല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഓണം പകര്‍ന്നാടുന്ന നന്മയും മാഹാത്മ്യവും ഉമ്മന്‍ ഡേവിഡ് വിശദീകരിച്ചു. തനിമ സാംസ്‌കാരിക വേദി പ്രസിഡന്‍റ് ബിജു രാജന്‍, സെക്രട്ടറി ശകുന്തള, ട്രഷറര്‍ മനോജ് എന്നിവര്‍ സംസാരിച്ചു.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഡോംബിവ്ലി കേരളീയ സമാജം പ്രസിഡന്റ് ഇ പി വാസു, ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയല്‍, തുടങ്ങി പ്രദേശത്തെ മലയാളി സംഘടനാ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.പൂക്കള മത്സരത്തില്‍ വിജയിച്ച ടീമുകള്‍ക്കും കായിക മത്സരത്തിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.തുടര്‍ന്ന് തനിമ കുടുംബാംഗങ്ങള്‍ ചേര്‍ന്നവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.

'ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹം'; ആർഎസ്എസിനെതിരേ സിപിഎം

ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു

പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി ബസ് കണ്ടക്റ്റർക്ക് സസ്പെൻഷൻ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദസറ സമ്മാനം; ക്ഷാമബത്തയിൽ 3 ശതമാനം വർധന

ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; 17 കാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു