മുളുണ്ട് കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

 
Mumbai

മുളുണ്ട് കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി

ക്യാംപില്‍ 50ല്‍ അധികം പേര്‍ പങ്കെടുത്തു

Mumbai Correspondent

മുംബൈ:മുളുണ്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ആര്യ വൈദ്യ ഫാര്‍മസി കോയമ്പത്തൂര്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ അമ്പതോളം പേര്‍ പരിശോധനയ്ക്കായി എത്തി. സമാജം ഡോക്ടര്‍ ദിനേശന്‍ നമ്പൂതിരിയും ആര്യ വൈദ്യ ഫാര്‍മസിയിലെ രണ്ട് ഡോക്ടര്‍മാരും രോഗികളെ പരിശോധിച്ച് ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കി.

സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു, വൈസ് പ്രസിഡന്റ് എ. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ബി. കെ. കെ. കണ്ണന്‍, സെക്രട്ടറി ഇടശ്ശേരി രാമചന്ദ്രന്‍, സുജാത നായര്‍, ട്രഷറര്‍ കെ. മുരളീധരന്‍, ഡിസ്പെന്‍സറി ചെയര്‍മാന്‍ എ. വി. കൃഷ്ണന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കെ. ബാലകൃഷ്ണന്‍ നായര്‍, ഉമ്മന്‍ മൈക്കിള്‍, ഗിരീഷ്‌കുമാര്‍, സുരേഷ് നായര്‍, ടി. കെ. ബാലചന്ദ്രന്‍, സി. കെ. കെ. പൊതുവാള്‍, ഉണ്ണിക്കുട്ടന്‍, ഡിസ്പെന്‍സറി അസിസ്റ്റന്റ് നളിനി നായര്‍ എന്നിവരും സജീവമായി പങ്കെടുത്തു.

"എനിക്ക് ഒറ്റ തന്തയെ ഉള്ളൂ, അത് മോദിയാണ്"; ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

കൊച്ചിയിൽ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു

ലങ്കൻ ടെസ്റ്റിൽ ദേവ്ദത്ത് പടിക്കലിന് ഇരട്ടസെഞ്ചുറി നഷ്ടം; ഇന്ത‍്യ‍ മികച്ച സ്കോറിൽ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് വിജയം; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യ‍യെ മറികടന്ന് ബംഗ്ലാദേശ്

ഞെട്ടിച്ചുവെന്ന് പോണ്ടിങ്, നാണക്കേടെന്ന് ഹെയ്ഡൻ; ബംഗ്ലാദേശിന്‍റെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി മുൻ ഓസീസ് താരങ്ങൾ