പഹല്‍ഗാം ഭീകരാക്രമണം
മുംബൈ: പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും, പരിക്കേറ്റവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനുമായി ശനിയാഴ്ച രാത്രി 7:30ന് ഡോംബിവ്‌ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫിസില്‍ അനുശോചന യോഗം നടത്തും.
മഹാരാഷ്ട്രയില്‍ നിന്ന് 6 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഡോംബിവ്‌ലിയില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹം സംസ്‌കരിച്ച വെള്ളിയാഴ്ച പ്രദേശവാസികള്‍ ബന്ദ് ആചരിച്ചിരുന്നു.
രണ്ടായിരത്തോളം വിനോദസഞ്ചാരികളാണ് കശ്മീരില്‍ കുടുങ്ങിയത്. ഇവരെയെല്ലാം വെള്ളിയാഴ്ചയോടെ തിരിച്ചെത്തിച്ചു.