മുംബൈ ബോട്ടപകടം: കാണാതായവരിൽ മലയാളി കുടുംബവും; തെരച്ചിൽ ഊർജിതമാക്കി 
Mumbai

മുംബൈ ബോട്ടപകടം: കാണാതായവരിൽ മലയാളി കുടുംബവും; തെരച്ചിൽ ഊർജിതമാക്കി

യാത്രയിൽ മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു

Namitha Mohanan

മുംബൈ: മുംബൈ ബോട്ട് അപകടത്തിൽ കാണാതായവരിൽ മലയാളി ദമ്പതികളും ഉണ്ടെന്ന് സംശയം. അപകടത്തിൻ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന മലയാളിയായ ആറ് വയസുകാരൻ തന്‍റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബവും അപകടത്തിൽപ്പെട്ടുവെന്ന സംശയം ബലപ്പെട്ടത്.

യാത്രയിൽ മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് നിലവിൽ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളിൽ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്.

മുംബൈ ബോട്ട് അപകടത്തിൽ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

വിസിമാരെ സുപ്രീംകോടതി തീരുമാനിക്കും; പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ നിർദേശം

പാലക്കാട് പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഗോവ നിശാക്ലബ് തീപിടിത്തം; ലൂത്ര സഹോദരന്മാർ തായ്‌ലൻഡിൽ പിടിയിൽ‌

യുഎസിൽ സ്ഥിരതാമസത്തിനായി 'ട്രംപ് ഗോൾഡ് കാർഡ്'

മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ ചുട്ട മറുപടി; സംവിധായകനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് വീമ്പ് പറച്ചിൽ