Mumbai

ഖാർഘർ സമാജത്തിന്‍റെ വ്യക്തിത്വ വികസന ക്യാമ്പ്

സംഘബോധവും നിരീക്ഷണ പാടവവും വളർത്തുവാൻ കേരള സമാജം തയ്യാറാക്കിയ കളികൾ കുട്ടികളിൽ ആവേശം പകർന്നു

Namitha Mohanan

നവിമുംബൈ: കളിയും ചിരിയും എന്ന പേരിൽ ഖാർഘറിലെ മലയാളി വിദ്യാർഥികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്യാമ്പ് ഖാർഘർ കേരള സമാജം കേന്ദ്രീയ വിഹാറിലെ കമ്മ്യൂണിറ്റി ഹാളിൽ നടത്തി. സംഘബോധവും നിരീക്ഷണ പാടവവും വളർത്തുവാൻ കേരള സമാജം തയ്യാറാക്കിയ കളികൾ കുട്ടികളിൽ ആവേശം പകർന്നു.

മുംബൈയിലെ മാധ്യമ പ്രവർത്തകനായ പി ആർ സഞ്ജയ് ക്യാമ്പിന് നേതൃത്വം നൽകി. സുമ രാമചന്ദ്രൻ ഇടശ്ശേരിയുടെ പൂതപ്പാട്ട് കഥാരൂപത്തിൽ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി മാറി. ഗിബ്ബറിഷ് ഭാഷയുടെ സഹായത്തോടെ നാടക പരീക്ഷണങ്ങൾ, സംഘമായി പൊരുതാൻ പ്രേരിപ്പിക്കുന്ന നിധിവേട്ട, ശാസ്ത്രബോധം വളർത്താനായി അനൂപ് കുമാർ കളത്തിൽ അവതരിപ്പിച്ച മാജിക് ഷോ, സ്ത്രീകളുടെ കുത്തകയല്ല അടുക്കള എന്ന് വിളിച്ചോതുന്ന പാചക പരീക്ഷണങ്ങൾ, കാരൂർ നീലകണ്ഠപ്പിള്ളയുടെ ചെറുകഥയെ അധികരിച്ച് "ഉതുപ്പാൻ്റെ കിണർ " എന്ന നാടകം, വരവ് ചിലവ്, ലാഭങ്ങളുടെ പഠനം എന്നിവ മുൻനിർത്തി വിപണന തന്ത്രങ്ങൾ പങ്കുവെച്ച് പി. സുരേഷ് മേനോൻ, എൻഐ ശിവദാസൻ എന്നിവർ ഗ്രാമചന്ത ഒരുക്കി.

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം

ബ്രിക്സ് ഉച്ചകോടി: ആഗോള വ്യാപാര തർക്കങ്ങൾ ചർച്ചയാകും; സംയുക്ത പ്രഖ്യാപനത്തിൽ അനിശ്ചിതത്വം

മാലിന‍്യക്കൂമ്പാരത്തിൽ മുങ്ങിയ അജ്നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കിയ 21കാരന് വിദേശ കമ്പനിയിൽ ജോലി

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട്ട് കർശന ഗതാഗത നിയന്ത്രണം

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് അധിക ഫീസ് ഈടാക്കാൻ സൊമാറ്റോ