മുളുണ്ടില്‍ പ്രഹ്ളാദ ചരിത്രം കഥകളി അരങ്ങേറി

 
Mumbai

മുളുണ്ടില്‍ പ്രഹ്ളാദ ചരിത്രം കഥകളി അരങ്ങേറി

ശുക്രാചാര്യരുടെയും വിദ്യാര്‍ഥിയുടെയും വേഷത്തിലെത്തിയത് ആര്‍. എല്‍. വി. ശങ്കരന്‍ കുട്ടി

Mumbai Correspondent

മുംബൈ :മുളുണ്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ,മുളുണ്ട് ഭക്തസംഘത്തിന്റെ സഹകരണത്തോടെ മുളുണ്ട് ഭക്ത സംഘം ഹാളില്‍ പ്രഹ്ളാദ ചരിതം കഥകളി അരങ്ങേറി. കലാമണ്ഡലം കലാശ്രീ സി. ഗോപാലകൃഷ്ണന്‍റെ ശിഷ്യനായ കലാക്ഷേത്രം രഞ്ജിഷ് നായര്‍ ഹിരണ്യ കശിപുവായും കലാക്ഷേത്രം ദിവ്യ നന്ദഗോപന്‍ പ്രഹളാദനായും കലാനിലയം ശ്രീജിത്ത് നരസിംഹമായും നിറഞ്ഞ സദസ്സില്‍ ആടിത്തിമര്‍ത്തപ്പോള്‍ പ്രഹ്ളാദ ചരിതം കഥകളി മുളുണ്ടിലെ കലാസ്വാദകര്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി.

ശുക്രാചാര്യരുടെയും വിദ്യാര്‍ഥിയുടെയും വേഷത്തിലെത്തിയത് ആര്‍. എല്‍. വി. ശങ്കരന്‍ കുട്ടിയും പള്ളിപ്പുറം ജയശങ്കറുമായിരുന്നു. കലാമണ്ഡലം ശ്രീജിത്ത്, നെടുമ്പള്ളി കൃഷ്ണ മോഹന്‍ അര്‍ജുന്‍ വാര്യര്‍ എന്നിവര്‍ കഥകളി സംഗീതവും.കലാനിലയം അഖില്‍,കലാമണ്ഡലം ഹരികൃഷ്ണന്‍, ശ്രീഹരി, വിഷ്ണു എന്നിവര്‍ ചെണ്ടയും മദ്ധളവും കലാനിലയം സാജി, ഏരൂര്‍ മനോജ്, ചന്ദ്രന്‍ ഉണ്ണിത്താന്‍, ഏരൂര്‍ സുധന്‍ എന്നിവര്‍ ചുട്ടിയും മേക്കപ്പും ശ്രീ ഭവനേശ്വരി കഥകളിയോഗം വസ്ത്രലങ്കാരവും നിര്‍വ്വഹിച്ചു.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ