പ്രേമന്‍ ഇല്ലത്തിനെ ഡോംബിവ്‌ലി സമാജം ആദരിച്ചു

 
Mumbai

പ്രേമന്‍ ഇല്ലത്തിനെ ഡോംബിവ്‌ലി സമാജം ആദരിച്ചു

പുരസ്‌കാരം അഭിമാനം നല്‍കുന്നതെന്ന് സമാജം അംഗങ്ങള്‍

Mumbai Correspondent

മുംബൈ: ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് പുരസ്‌കാര ജേതാവും, കേരളീയ സമാജം മുന്‍ ഭരണസമിതി അംഗവുമായിരുന്ന പ്രേമന്‍ ഇല്ലത്തിനെ,ഡോംബിവ്‌ലി കേരളീയ സമാജം ഭാരവാഹികള്‍, അദ്ദേഹത്തിന്‍റെ വസതിയിലെത്തി ആദരിച്ചു, കേരളീയ സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ ഫലകവും ഉപഹാരവും നല്‍കി.

കലാവിഭാഗം സെക്രട്ടറി സുരേഷ് നായര്‍, സമാജം മുന്‍ ഭാരവാഹി ബാലകുറുപ്പ്, സമാജം പ്രവര്‍ത്തകര്‍ ഗോവിന്ദന്‍ കുട്ടി, ചെല്ലപ്പന്‍ പിള്ള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രേമന്‍ ഇല്ലത്തിനു ലഭിച്ച അംഗീകാരം, കേരളീയ സമാജത്തിന്‍റെ അഭിമാനമാണെന്ന് രാജശേഖരന്‍ നായര്‍ പറഞ്ഞു.

തന്നെ എഴുത്തുകാരനാക്കിയത് മുംബൈ നഗരമാണെന്നും എഴുത്തു ജീവിതത്തിന്‍റെ ബാലപാഠങ്ങളില്‍ ഡോംബിവ്‌ലി കേരളീയ സമാജവും സാഹിത്യവിഭാഗവും വലിയ പ്രോത്സാഹനമാണ് നല്‍കിയതെന്നും പ്രേമന്‍ ഇല്ലത്ത് പറഞ്ഞു.

ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"