Mumbai

മുംബൈയിൽ ധാരാവി പുനർവികസന പദ്ധതിക്കെതിരേ പ്രതിഷേധം

മുംബൈ: അദാനി കമ്പനി മുഖേനയുള്ള ധാരാവിയുടെ പുനർവികസന പദ്ധതിക്കെതിരെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ധാരാവിയിൽ നിന്ന് ബാന്ദ്ര കുർള കോംപ്ലക്‌സിലെ അദാനി ഗ്രൂപ്പിന്‍റെ കോർപ്പറേറ്റ് ഓഫീസിലേക്ക് മാർച് നടത്തി. നാഷണലിസ്റ്റ്കോൺഗ്രസ് പാർട്ടി, ആം ആദ്മി പാർട്ടി, സിപിഐ, സിപിഐ (എം), ആർപിഐ, പെസന്‍റ് ആൻഡ് വർക്കേഴ്സ് പാർട്ടി, ഭീം ആർമി,തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ നൂറുകണക്കിന് അണികളും മാർച്ചിൽ പങ്കെടുത്തു.

കൂടാതെ ധാരാവി വ്യവസായി വെൽഫെയർ അസോസിയേഷൻ,മറ്റു ചെറുകിട സ്ഥാപനങ്ങൾ നടത്തുന്നവരും മാർച്ചിൽ പങ്കാളികളായി. ആയിരക്കണക്കിന് ശിവസേന പ്രവർത്തകർ, വിഭാഗ് പ്രമുഖ്, ശാഖാ പ്രമുഖർ എന്നിവരും മാർച്ചിൽ പങ്കെടുത്തു. ധാരാവി ടി-ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സെബി ക്വാർട്ടേഴ്സിന് സമീപം ബികെസി വരെ തുടർന്നു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, എംഎൽഎ ആദിത്യ താക്കറെ, നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ, എംപി സഞ്ജയ് റൗത്, എംപി വിനായക് റാവുത്ത്, എൻസിപി മുൻ എംഎൽഎ ബാബുറാവു മാനെ, കർഷകരുടെയും തൊഴിലാളികളുടെയും പ്രതിനികളായ രാജു കോർഡെ, മറ്റ് നേതാക്കൾ എന്നിവരും പങ്കെടുത്തു.

ഷിൻഡെ-ഫഡ്‌നവിസ് സർക്കാരിനും അദാനിക്കുമെതിരെ ശിവസേന അനുകൂലികൾ മുദ്രാവാക്യം മുഴക്കി. ധാരാവി നിവാസികളുടെ വീടുകൾ സർക്കാർ മോഷ്ടിക്കുമെന്ന് ഉദ്ധവ് മുന്നറിയിപ്പ് നൽകി. ധാരാവി നിവാസികൾക്ക് അവരുടെ ബിസിനസ്സ് ധാരാവിയിൽ മാത്രമായതിനാൽ ധാരാവിയിൽ തന്നെ വീടുകൾ ലഭിക്കണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു. ഇവർക്ക് ധാരാവിയിൽ ബിസിനസ് നടത്താനുള്ള സ്ഥലവും സർക്കാർ നൽകണം. അതേസമയം പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി എടുക്കുന്നതിനെ യും ഉദ്ധവ് താക്കറെ വിമർശിച്ചു. സർക്കാർ വരുന്നതും പോകുന്നതും പൊലീസ് അറിഞ്ഞിരിക്കണം.നാളെ ഞങ്ങളുടെ സർക്കാർ വീണ്ടും വരും, അതിനാൽ നിങ്ങളുടെ പ്രതിച്ഛായ മോശമാക്കരുതെന്ന് ഉദ്ധവ് താക്കറെ തന്‍റെ യോഗത്തിൽ പറഞ്ഞു.

സിംഗപ്പൂരിൽ കൊവിഡ് വ്യാപനം രൂക്ഷം: 25,000ത്തിൽ അധികം പുതിയ കേസുകൾ; മാസ്‌ക് ധരിക്കാന്‍ നിർദേശം

പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞടുപ്പ് റാലിക്കിടെ വെടിവെയ്പ്പ്; ഒരാൾക്ക് പരുക്കേറ്റു

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിന്‍റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി

വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

തകരാറുകൾ പതിവായി എയർഇന്ത്യ; തിരുവനന്തപുരം- ബംഗളൂരു വിമാനം അടിയന്തരമായി താഴെയിറക്കി