റായ്ഗഡ് കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം: 2 മരണം; 4 പേർക്ക് പരുക്ക്  Representative image
Mumbai

റായ്ഗഡ് കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം: 2 മരണം; 4 പേർക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ വ്യാഴാഴ്ച രാവിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 2 തൊഴിലാളികൾ മരിച്ചു. 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മുംബൈയിൽ നിന്ന് ഏകദേശം 110 കി.മീ. അകലെ റോഹ ടൗണിലെ ധാതാവ് എംഐഡിസി ഏരുയയിൽ സ്ഥിതി ചെയ്യുന്ന സാധന നൈട്രൊ കെം ലിമിറ്റഡിൽ രാവിലെ 11.15 നായിരുന്നു സംഭവം.

കെമിക്കൽ പ്ലാന്‍റിന്‍റെ സംഭരണ ​​ടാങ്കിലാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് സോമനാഥ് ഗാർഗെ റിപ്പോർട്ട് ചെയ്തു. സംഭരണ ​​ടാങ്കിൽ ജോലി ചെയ്യുന്ന 2 ജീവനക്കാർ മരുക്കുകയും സമീപത്തുള്ള മറ്റ് 4 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങളും ലോക്കൽ പൊലീസും സംഭവസ്ഥലത്ത് ഉടൻ എത്തുകയും തിരച്ചിൽ, രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പരുക്കേറ്റ തൊഴിലാളികളെ ചികിത്സയ്ക്കായി റോഹയിലെ സർക്കാർ ആശുപത്രുയിൽ പ്രവേശിപ്പിച്ചു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ