ഫയൽ ചിത്രം

 
Mumbai

മഴക്കെടുതി: മുംബൈയിൽ മരം വീണ് 2 മരണം

Sarath Nath MS

മുംബൈ: കനത്ത മഴയിൽ മരം വീണ് മുംബൈയിൽ രണ്ടു പേർ മരിച്ചു. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി ബൈക്ക് യാത്രികനായ യുവാവും മുതിർന്ന പൗരനുമാണ് മരിച്ചത്. ഇതോടെ ഇത്തവണ മഴക്കെടുതിയിൽ മുംബൈയിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് കുർള വെസ്റ്റിനു അടുത്തുള്ള നൗപാഡയിലെ ഹിന്ദി ബിഎംസി സ്കൂളിനു സമീപത്തെ കടയിലേക്ക് മരം വീണാണ് മുതിർന്ന പൗരനായ യൂനുസ് മരിച്ചത്. കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇയാളെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഈസ്റ്റ് ജോർജിയനിലെ ആരായ് കോളനിയിലാണ് മരം വീണ് യുവാവ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുമാർ ഹസൻ റാസ ജഹാംഗീർ ആലം സൈദ് (18) ആണ് മരിച്ചത്. യുവാവിന്‍റെ തലയിലേക്ക് മരച്ചില്ല പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌റ്റർമാർ സ്ഥിരീകരിച്ചു.

ജൂൺ 30ന് ചെമ്പൂരിൽ സ്കൂൾ ബസിനു മുകളിൽ മരം വീണ് 11കാരനായ വിദ്യാർഥി മരിച്ചതാണ് ഇത്തവണ മഴക്കെടുതിയിൽ റിപ്പോർട്ട് ചെയ്ത ആദ്യ മരണം.

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും

''സതീശൻ സർക്കാർ പിണറായി സർക്കാരിന്‍റെ കാർബൺ കോപ്പി''; ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കെ. സുരേന്ദ്രൻ

പഞ്ചസാര 'കയ്ക്കും'! ക്ഷാമം രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ വില ഉയർന്നത് 40 ശതമാനം