ജെഡിയെയും ടിഡിപിയെയും ബിജെപി പിളർക്കും: സഞ്ജയ്‌ റാവത്  Sanjay Raut - file
Mumbai

ജെഡിയുവിനെയും ടിഡിപിയെയും ബിജെപി പിളർത്തും: സഞ്ജയ്‌ റാവത്

മഹാരാഷ്ട്ര വിധാൻസഭാ സ്പീക്കർ രാഹുൽ നർവേക്കർ സുപ്രീം കോടതി നിർദേശങ്ങൾക്ക് വിരുദ്ധമായാണ് റൂളിങ് പുറപ്പെടുവിച്ചത് എന്നും റാവത്

മുംബൈ: ചന്ദ്രബാബു നായിഡുവിന്‍റെ തെലുഗു ദേശം പാർട്ടി (ടിഡിപി) ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിർത്തിയാൽ പിന്തുണയ്ക്കണോ എന്ന കാര്യം ഇന്ത്യ സഖ്യം ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് യുബിടി എംപി സഞ്ജയ് റാവത്ത്. ടിഡിപി, ജെഡിയു, ചിരാഗ് പാസ്വാന്‍റെ പാർട്ടി എന്നിവയെ ബിജെപി തകർത്തേക്കുമെന്നും റാവത്ത് മുന്നറിയിപ്പ് നൽകി.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റാവത്ത്. 'സഖ്യകക്ഷികളെ കബളിപ്പിച്ച ചരിത്രമാണ് ബിജെപിക്കുള്ളത്. എൻഡിഎ സഖ്യകക്ഷികളിൽ ഒരാൾ ലോക്‌സഭാ സ്പീക്കർ സ്ഥാനം ചോദിച്ചതായി അറിഞ്ഞു. ലോക്‌സഭാ സ്പീക്കർ സ്ഥാനത്ത് ബിജെപിയുടെ സ്ഥാനാർത്ഥി ഇരുന്നാൽ ശിവസേനയും എൻസിപിയും പിളർന്നത് പോലെ ജെഡിയുവും ടിഡിപിയും പിളരും. മഹാരാഷ്ട്ര വിധാൻസഭാ സ്പീക്കർ രാഹുൽ നർവേക്കർ സുപ്രീം കോടതി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് വിധി പുറപ്പെടുവിച്ചത് എന്നും റാവത് പറഞ്ഞു.

"ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷ പാർട്ടികൾക്ക് ലഭിക്കണമെന്നും അദ്ദേഹം അവകാശപ്പെട്ടു. ടിഡിപിക്ക് ലോക്‌സഭാ സ്പീക്കർ സ്ഥാനം വേണമെന്ന് ഞാൻ മനസ്സിലാക്കി. എൻഡിഎ സഖ്യത്തിൽ ചേരുന്നതിന് മുമ്പ് നായിഡു നിബന്ധന വെച്ചിട്ടുണ്ട്.ഇക്കാരണത്താൽ തന്നെ അവരുടെ പാർട്ടി യെ ബിജെപി തകർക്കും" റാവത് കൂട്ടിച്ചേർത്തു.

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

"സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തം''; കെ.ജെ. ഷൈൻ

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു