സ്‌കൂള്‍ ബസ് നിരക്കുകള്‍ പരിഷ്‌കരിക്കും

 
Mumbai

സ്‌കൂള്‍ ബസ് നിരക്കുകള്‍ പരിഷ്‌കരിക്കും

കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ നിരക്ക് നിശ്ചയിക്കും

Mumbai Correspondent

മുംബൈ : മഹാരാഷ്ട്രയിലെ സ്‌കൂള്‍ബസ് നിരക്കുകള്‍ പരിഷ്‌കരിക്കും. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ നിരക്ക് നിശ്ചയിക്കാനാണ് നീക്കം.

സ്‌കൂളുകളും സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാരും അനിയന്ത്രിതമായി ഫീസ് പിരിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. പുതിയ നിയമത്തിന്‍റെ കരട് രൂപം പുറത്തിറക്കി. സ്‌കൂളുകള്‍ മുന്‍കൂറായി ബസ് ഫീസ് ഈടാക്കുന്നത് തടയാനും കരട് നിര്‍ദേശിക്കുന്നു. പ്രതിമാസം പണം ഈടാക്കുന്ന രീതി നടപ്പാക്കും.

അംഗീകരിച്ച നിരക്കുകളുമായി സ്‌കൂള്‍ ബസ് നിരക്കുകള്‍ പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സ്‌കൂള്‍ ഗതാഗത കമ്മിറ്റികളെ ചുമതലപ്പെടുത്തും. മുഴുവന്‍ ടേമിനും അല്ലെങ്കില്‍ അക്കാദമിക് വര്‍ഷത്തിനാകെ സ്‌കൂള്‍ ബസ് ഫീസ് മുന്‍കൂര്‍ നല്‍കാന്‍ സ്‌കൂളുകള്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ച് വളരെക്കാലമായി രക്ഷാകര്‍ത്താക്കള്‍ പരാതിപ്പെടുന്നുണ്ട്.

പലപ്പോഴും 10 മാസം മാത്രമായിരിക്കും സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 12 മാസത്തേക്ക് മുന്‍കൂര്‍ പണം വാങ്ങുന്ന പതിവാണ് സ്‌കൂളുകള്‍ സ്വീകരിക്കുന്നത്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"