സ്കൂളിലെ പരിശോധന: ഹൈസ്കൂൾ വിദ്യാർഥികളുടെ ബാഗിൽ കോണ്ടവും ആയുധങ്ങളും

 
Mumbai

സ്കൂളിലെ പരിശോധന: വിദ്യാർഥികളുടെ ബാഗിൽ കോണ്ടവും ആയുധങ്ങളും

സ്കൂൾ വൈസ് പ്രിൻസിപ്പൽ അപ്രതീക്ഷിതമായി നടത്തിയ പരിശോധയിലാണ് കോണ്ടം ഉൾപ്പെടെയുളളവ കണ്ടെത്തിയത്.

നാസിക്ക്: മഹാരാഷ്ട്രയിലെ ഘോട്ടിയിലെ സ്കൂളിൽ നടന്ന തെരച്ചിലിൽ ഹൈസ്കൂൾ വിദ്യാർഥികളുടെ ബാഗിൽ നിന്നു ലഭിച്ചത് കോണ്ടവും ആയുധങ്ങളും. ഏഴു മുതൽ പത്ത് വരെയുളള ക്ലാസുകളിലെ വിദ്യാർഥികളുടെ ബാഗുകളാണ് സ്കൂൾ അധികൃതർ പരിശോധിച്ചത്.

സ്കൂൾ വൈസ് പ്രിൻസിപ്പൽ അപ്രതീക്ഷിതമായി നടത്തിയ പരിശോധയിലാണ് കോണ്ടം ഉൾപ്പെടെയുളളവ കണ്ടെത്തിയത്.

മൂർച്ചയുള്ള കത്തികൾ, സൈക്കിൾ ചെയിനുകൾ, കോണ്ടം പാക്കറ്റുകൾ, ലെറ്റർ ബോക്സുകൾ, ലഹരിമരുന്ന് എന്നു സംശയിക്കുന്ന വസ്തുക്കൾ എന്നിവയാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

കുട്ടികളിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്ന സംശയത്തിന്‍റെ സൂചനയിലാണ തെരച്ചിൽ നടത്തിയത്. വിദ്യാർഥികളിൽ കുറ്റകൃത്യ പ്രവണതകൾ തടയാൻ എല്ലാ ദിവസവും ബാഗുകൾ പരിശോധിക്കുന്നുണ്ടെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ജറുസലേമിൽ വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

'ജെൻ സി' പ്രക്ഷോഭം; നേപ്പാളിൽ 8 പേർ മരിച്ചു, നൂറ് കണക്കിന് പേർക്ക് പരുക്ക്|Video

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം; ആധാർ പന്ത്രണ്ടാമത്തെ രേഖയായി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

ഫെയ്സ്ബുക്കും യൂട്യൂബും നിരോധിച്ച് നേപ്പാൾ; തെരുവിൽ 'ജെൻ സി' പ്രക്ഷോഭം|Video

''പഞ്ചാബ് കിങ്സിൽ പരിഗണന ലഭിച്ചില്ല, കുംബ്ലെക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു''; വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്‌ൽ