നവിമുംബൈ വിമാനത്താവളം
നവിമുംബൈ: നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കും മണ്ണ് പരിശോധന, കുഴിയെടുക്കല്‍ എന്നിവയാണ് ആദ്യം ആരംഭിക്കുക.
രണ്ടാമത്തെ ടെര്‍മിനല്‍ കെട്ടിടവും റണ്‍വേയുമാണ് രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഒന്നാംഘട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഓഗസ്റ്റില്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇന്‍ഡിഗോ, ആകാശ എയര്‍ലൈന്‍സുകള്‍ നവിമുംബൈയില്‍നിന്ന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ധാരണയായിട്ടുണ്ട്. നവംബര്‍ മുതലാകും സര്‍വീസുകള്‍ ആരംഭിക്കുക.