മുംബൈയില്‍ അതീവസുരക്ഷ
മുംബൈ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, മുംബൈയില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തി. നഗരത്തിന്‍റെ തീരപ്രദേശങ്ങളില്‍ പട്രോളിങ് ശക്തമാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ അധ്യക്ഷതയില്‍ ഉന്നതല സുരക്ഷാ അവലോകന യോഗം ചേര്‍ന്നു.
അതിര്‍ത്തി കടന്നുള്ള ഭീഷണിയെ ചെറുക്കുന്നതിന്‍റെ ഭാഗമായാണ് മുംബൈയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തീരദേശ സേനയും പൊലീസും നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.