മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നെരൂൾ ഗുരുദേവ ഗിരിയിൽ 'ഗുരുദർശനം തത്ത്വവും പ്രയോഗവും" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 6 ന് രാവിലെ 10 മുതൽ 1.30 വരെ നടക്കുന്ന സെമിനാറിൽ സാംസ്കാരിക വിഭാഗം ജോ. കൺവീനർ പി.പി.സദാശിവൻ വിഷയം അവതരിപ്പിക്കും.
തുടർന്ന് നടക്കുന്ന ചർച്ച കേരളീയ കേന്ദ്ര സംഘടനാ ജനറൽ സെക്രട്ടറി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഒ.കെ.പ്രസാദ് സ്വാഗതവും സാംസ്കാരിക വിഭാഗം സെക്രട്ടറി എസ്.സുരേന്ദ്രൻ നന്ദിയും പറയും .
സാംസ്കാരിക വിഭാഗം കൺവീനർ കെ. എസ്. വേണുഗോപാൽ മോഡറേറ്ററായിരിക്കും. സമിതി അംഗങ്ങൾക്ക് പുറമേ വിഷയത്തിൽ താൽപര്യമുള്ള എല്ലാവർക്കും സെമിനാറിൽ പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.