വിവാഹേതര ബന്ധമെന്ന് സംശയം; ഭർത്താവിന്‍റെ സഹപ്രവർത്തകയെ കൊന്ന 42കാരി അറസ്റ്റിൽ

 
Mumbai

വിവാഹേതര ബന്ധമെന്ന് സംശയം; ഭർത്താവിന്‍റെ സഹപ്രവർത്തകയെ കൊന്ന 42കാരി അറസ്റ്റിൽ

42കാരിയായ സ്വാതി സാവന്താണ് കൊല നടത്തിയത്

Mumbai Correspondent

മുംബൈ: വിവാഹേതര ബന്ധം സംശയിച്ച് യുവതിയെ മേലുദ്യോഗസ്ഥന്‍റെ ഭാര്യ കൊലപ്പെടുത്തി. പുനെയിലാണ് സംഭവം. സഞ്ജയ് സാവന്ത് എന്ന അഭിഭാഷകന്‍റെ ഓഫീസില്‍ ജോലി ചെയ്യുന്ന 35കാരിയായ പൂനം ദിനേശ്മന്‍ ആണ് കൊല്ലപ്പെട്ടത്. തന്‍റെ ഭര്‍ത്താവുമായി പൂനത്തിന് ബന്ധമുണ്ടെന്നാരോപിച്ച് 42കാരിയായ സ്വാതി സാവന്താണ് കൊല നടത്തിയത്. കൊലയ്ക്കു ശേഷം മൃതദേഹം ചാക്കിനകത്താക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

പൂനം ഓഫീസില്‍ നിന്നും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓഫിസിലുമെത്തി. ഓഫീസിന്‍റെ വാതില്‍ തുറന്ന നിലയിലായിരുന്നു. അകത്ത് കടന്നു നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ പൂനത്തെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

പൂനത്തിന് തന്‍റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഒരു ഇരുമ്പ് ദണ്ഡുപയോഗിച്ചാണ് സ്വാതി കൊല നടത്തുകയായിരുന്നു. പ്രതിയെ കസറ്റഡിയിലെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വാതിയുടെ ഭര്‍ത്താവ് സഞ്ജയ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നിയമവിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണ്. മറ്റു സാമൂഹ്യസംഘടനകളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന അഭിഭാഷകനാണ് സഞ്ജയ് സാവന്ത്.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: അശോകിനും പ്രശാന്തിനും നിയമനമായി

ഇന്ത്യ ആണവായുധ ശേഖരം വിപുലമാക്കി

ടിനി ടോമിനെതിരായ പരാതി: അൻസിബയുടെ മൊഴിയെടുക്കും

പിണറായി വിജയൻ വീണ്ടും വീട് മാറുന്നു

ലക്ഷദ്വീപിനും ലഡാക്കിലും മദ്യ നിരോധനം പിൻവലിച്ചതിൽ പ്രതിഷേധം