ശരദ് പവാര്‍

 
file
Mumbai

ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനം വേണമെന്ന് ശരദ് പവാര്‍

കോണ്‍ഗ്രസും നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു

Mumbai Correspondent

മുംബൈ: പഹല്‍ഗാം ഭീകരാക്രമണം ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്‍റിന്‍റെ പ്രത്യേകസമ്മേളനം നടത്തണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യത്തെ പിന്തുണച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.

താനെയിലെ തുല്‍ജ ഭവാനി ക്ഷേത്രത്തില്‍ നടന്ന പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുത്തശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹേം. കശ്മീരിലെ വിനോദസഞ്ചാരികളുടെ കൂട്ടക്കൊലയെ രാജ്യത്തിന് നേരെയുള്ള ആക്രമണമായി വിശേഷിപ്പിക്കുകയും ഈ വിഷയത്തില്‍ ഏതുനടപടിയും കൈക്കൊള്ളുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു.

ഞങ്ങളുടെ ചിലസഹപ്രവര്‍ത്തകര്‍ പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ രാജ്യംമുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. എല്ലാ പാര്‍ട്ടികളും പാര്‍ലമെന്‍റും ഐക്യത്തിലാണ്. ഈ സന്ദേശം ലോകത്തിന് കൈമാറാന്‍ പഹല്‍ഗാമിനെക്കുറിച്ചുള്ള പ്രത്യേക സമ്മേളനം ഉപയോഗപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്