ശരദ് പവാര്‍
പുനെ: 26 വര്‍ഷം മുമ്പ് താന്‍ സ്ഥാപിച്ച നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) പിളരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു. എന്‍സിപിയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് പുനെയില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം തുറന്നുപറച്ചില്‍ നടത്തിയത്.
രണ്ടുവര്‍ഷം മുമ്പ് പാര്‍ട്ടിയിലുണ്ടായ അപ്രതീക്ഷിത പിളര്‍പ്പില്‍ ശരദ് പവാര്‍ നിരാശ പ്രകടിപ്പിച്ചു. ഭാവിയിലെ തെരഞ്ഞെടുപ്പുകള്‍ വ്യത്യസ്തമായ ഫലം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രയാസകരമായ സമയങ്ങളില്‍ തന്നോടൊപ്പംനിന്ന പാര്‍ട്ടിപ്രവര്‍ത്തകരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.