ശരദ് പവാർ  
Mumbai

ബിജെപി മുന്നണി വലിയ വിജയം നേടിയിട്ടും ജനങ്ങൾക്ക് സന്തോഷമില്ല,നമ്മുടെ കൂടെയാണ്‌ ജനങ്ങൾ: ശരദ് പവാർ

ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ ഉജ്ജ്വല വിജയത്തിൽ ജനങ്ങൾ അമിതമായി ഉത്സാഹം കാണിക്കുന്നില്ല.

നീതു ചന്ദ്രൻ

കോലാപൂർ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ കൈവിടരുതെന്ന് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ ഉജ്ജ്വല വിജയത്തിൽ ജനങ്ങൾ അമിതമായി ഉത്സാഹം കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ പൊതുജനങ്ങളുമായി വീണ്ടും ബന്ധപ്പെടാൻ അദ്ദേഹം നേതാക്കളെ പ്രോത്സാഹിപ്പിച്ചു.

ലഡ്‌കി ബഹിൻ പദ്ധതിയിൽ സ്ത്രീകൾക്കുള്ള ധനസഹായം 1500 രൂപയിൽ നിന്ന് 100 രൂപയായി വർധിപ്പിക്കുക, ഈ പ്രതിബദ്ധതകൾ ഉടനടി നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുക എന്നിവയുൾപ്പെടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് ഭരണ സഖ്യത്തെ ഉത്തരവാദിത്തത്തോടെ നിർത്തുന്നതിലായിരിക്കണം പ്രതിപക്ഷത്തിന്‍റെ പ്രാഥമിക ശ്രദ്ധയെന്ന് പവാർ ഊന്നിപ്പറഞ്ഞു.

നമ്മൾ പരാജയപ്പെട്ടുവെന്നത് സത്യമാണ്. തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഒരു ആവേശവും ദൃശ്യമാകാത്തതിനാൽ നാം അതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ല, ജനങ്ങൾ നമ്മുടെ കൂടെയുണ്ടെന്നാണ് അതിനർത്ഥം.ജനങ്ങളിലേക്ക് മടങ്ങിപ്പോകണം, ”ശരദ് പവാർ പറഞ്ഞു

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു

ഓർമ കേരളോത്സവത്തിന് ദുബായിൽ തുടക്കം: ഉദ്ഘാടനം മുഖ്യമന്ത്രി

രാഹുൽ ഈശ്വർ ജയിലിലേക്ക്; ജാമ്യ ഹർജി തള്ളി കോടതി

സുരക്ഷാ ലംഘനം; ചൈനയുടെ ജലവൈദ്യുത പദ്ധതിക്കെതിരേ അന്വേഷണം