സഞ്ജയ് റാവുത്ത്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഹോട്ടലിനെ ജയിലാക്കി മാറ്റിയെന്ന ഗുരുതര ആരോപണവുമായി സഞ്ജയ് റാവുത്ത് രംഗത്ത്. ബിജെപി സേന സഖ്യത്തിനുള്ളില്‍ തന്നെ അസ്വസ്ഥതകളുണ്ടെന്നും ശിവസേന (യുബിടി) എംപി ആരോപിച്ചു. അതേസമയം പുതിയതായി വന്ന കോര്‍പ്പറേറ്റര്‍മാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്നതെന്നാണ് ഏക്‌നാഥ് ഷിന്‍ഡെ പറയുന്നത്.
മുംബൈ മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ പുതിയ തലത്തിലേക്കെന്നാണ് തര്‍ക്കങ്ങളും ആരോപണങ്ങളും സൂചിപ്പിക്കുന്നത്.
ഷിന്‍ഡെ നയിക്കുന്ന ശിവസേനയിലെ കോര്‍പ്പറേറ്റര്‍മാര്‍ പോലും ബിജെപി മേയറെ എതിര്‍ക്കുന്നുണ്ടെന്നും സഞ്ജയ് റാവുത്ത് നേരത്തെ പറഞ്ഞിരുന്നു. അതിനിടെ ഉദ്ധവ് താക്കറെയും ഫഡ്‌നാവിസും തമ്മില്‍ ചര്‍ച്ച നടത്തിയതായും അഭ്യൂഹം ഉണ്ട്