Mumbai

ഗുരുദേവഗിരിയിൽ മഹാശിവരാത്രി ആഘോഷം

10 നു മഹാമൃത്യുഞ്ജയ ഹോമം. 4 മുതൽ വീണ്ടും അഭിഷേകം, അർച്ചന എന്നിവ തുടങ്ങും

നവിമുംബൈ: ശിവരാത്രിയോടനുബന്ധിച്ചു ഗുരുദേവഗിരിയിൽ വിപുലമായ ആഘോഷ പരിപാടികൾ നടക്കും. മാർച്ച് 8 നു വെള്ളിയാഴ്ച പുലർച്ചെ 5 നു നിർമാല്യം. തുടർന്ന് മഹാ ഗണപതി ഹോമം. 6നു ഗുരുപൂജ, 6 .30നു ഉഷ പൂജ, തുടർന്ന് അഖണ്ഡ നാമജപ ആരംഭം. 6.35 മുതൽ ഉച്ചയ്ക്ക് 2 വരെ അഭിഷേകം, അർച്ചന എന്നിവ ഉണ്ടാവും.

10 നു മഹാമൃത്യുഞ്ജയ ഹോമം. 4 മുതൽ വീണ്ടും അഭിഷേകം, അർച്ചന എന്നിവ തുടങ്ങും. വൈകീട്ട് 5 .15 നു പ്രദോഷ പൂജ. 6 .50 നു ഗുരുപൂജ. തുടർന്ന് ദീപാരാധന. 7.30നു വീണ്ടും മഹാ മൃത്യുഞ്ജയ ഹോമം, മഹാ ചതുർകാല പൂജ, വിശേഷാൽ ശിവരാത്രി പൂജ, രണ്ടു മണിക്കൂർ ഇടവിട്ട് മഹാ മൃത്യുഞ്ജയ പൂജ എന്നിവയും ഉണ്ടായിരിക്കും. ശനിയാഴ്ച പുലർച്ചെ 5നു അഖണ്ഡനാമ ജപ സമർപ്പണം, കലശാഭിഷേകം. 7 മുതൽ പിതൃതർപ്പണം. 10നു തിലഹവനം.

ശബരിമല സ്വർണപ്പാളിയിലെ ഭാരക്കുറവ്; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ