തുര്‍ക്കി വിമാനങ്ങള്‍ നിര്‍ത്തണമെന്ന് ഫഡ്‌നാവിസിനോട് ശിവസേന നേതാവ്

 
Mumbai

തുര്‍ക്കി വിമാനങ്ങള്‍ നിര്‍ത്തണമെന്ന് ഫഡ്‌നാവിസിനോട് ശിവസേന നേതാവ്

ആവശ്യം ഉന്നയിച്ചത് കത്തിലൂടെ

Mumbai Correspondent

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യമൊട്ടാകെ തുര്‍ക്കിക്കെതിരേ തുടരുന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ മുംബൈയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ശിവേസന നേതാവ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തെഴുതി.

രാഹുല്‍ കുനല്‍ ആണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് രംഗത്തുവന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ എന്നിവര്‍ക്കും കത്തയച്ചു.

ഭീകരവാദത്തെ അപലപിക്കുന്നത് വരെയും പാകിസ്താനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുര്‍ക്കിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തണമെന്നാണ് ആവശ്യം.

ശ്രീനിവാസൻ വധക്കേസ്; പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

ഡൽഹി സ്ഫോടനം; അറസ്റ്റിലായ കശ്മീർ സ്വദേശിയുടെ കസ്റ്റഡി കാലാവധി നീട്ടി

സ്കോച്ചും വിസ്കിയും കുടിച്ച് കിറുങ്ങി 'റക്കൂൺ'; ഉറങ്ങിയത് മണിക്കൂറുകൾ

കർണാടകയിലെ കസേരകളി; സിദ്ധരാമയ്യ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി

"രാഹുലിന്‍റേത് അതിതീവ്ര പീഡനം, മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനം''; ജനാധിപത്യ മഹിളാ അസോസിയേഷൻ