ശ്രീമാന്‍ അനുസ്മരണം

 
Mumbai

ശ്രീമാന്‍ അനുസ്മരണം സെപ്റ്റംബര്‍ 7ന്

കരോക്കെ ഗാനമേള നടത്തും

Mumbai Correspondent

മുംബൈ: മുംബൈ മലയാളികളുടെ കലാസാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ സാന്നിധ്യമായിരുന്ന ശ്രീമാന്‍റെ(കെ. എസ്. മേനോന്‍റെ) സ്മരണക്കായി രൂപവല്‍ക്കരിച്ച ശ്രീമാന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍റെ ഒന്നാം വാര്‍ഷികം സെപ്റ്റംബര്‍ ഏഴിന് ആഘോഷിക്കും.

ചെമ്പൂർ ഈസ്റ്റിലെ തിലക്നഗര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഷെല്‍ കോളനിയിലെ (ഠക്കര്‍ ബാപ്പ റോഡ്) സമാജ് മന്ദിര്‍ ഹാളില്‍ രാവിലെ പത്തുമുതല്‍ പുഷ്പാര്‍ച്ചനയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. സ്മരണാഞ്ജലിയില്‍ മധു നമ്പ്യാരുടെ ശ്രീമാന്‍ കവിതകളുടെ ആലാപനം,ഫൗണ്ടേഷന്‍ പ്രസിഡന്‍റ് പി. രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം നോര്‍ക്ക ഡവലപ്‌മെന്‍റ് ഓഫിസര്‍(മഹാരാഷ്ട്ര) റഫീഖ് എസ് ഉദ്ഘാടനം ചെയ്യും.

പ്രശസ്ത ശാസ്ത്ര സാഹിത്യകാരനും ആണവ ശാസ്ത്രജ്ഞനുമായ ഡോ എ.പി. ജയരാമന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാട്ടൂര്‍ മുരളി, നാടക സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.കെ. രാജേന്ദ്രന്‍, പി.പി. അശോകന്‍ എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് വെബ്സൈറ്റ് ഉദ്ഘാടനം, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ കെ. രാജന്‍, എം. ബാലന്‍ എന്നിവര്‍ക്ക് ശ്രീമാന്‍ പുരസ്‌കാര സമര്‍പ്പണം, മധു നമ്പ്യാരും സംഘവും അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവയും അരങ്ങേറും. ഫോണ്‍: 9769982960

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി

സമീർ സക്‌സേന ദക്ഷിണ നാവികസേനാ മേധാവിയായി ചുമതലയേറ്റു

പേരാവൂരിൽ ഝാർഖണ്ഡ് സ്വദേശിയെ പീഡിപ്പിച്ച് കൊന്ന സംഭവം; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും