മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകള്‍

 
file image
Mumbai

മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

നടപടി അവധിക്കാല തിരക്ക് കുറയ്ക്കാന്‍

Mumbai Correspondent

മുംബൈ: ക്രിസ്മസ് അവധിക്കാല യാത്രാത്തിരക്ക് കുറയ്ക്കാന്‍ മുംബൈയില്‍ നിന്ന് മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രതിവാര പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. കുര്‍ള ലോക്മാന്യ തിലക്-മംഗളൂരു ജങ്ഷന്‍ (01185) വണ്ടി എല്ലാ ചൊവ്വാഴ്ചയും ലോകമാന്യതിലക് ടെര്‍മിനസില്‍നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് ബുധനാഴ്ച മംഗളൂരുവിലെത്തും.

ഈ വണ്ടി മംഗളൂരു ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.50-ന് മുംബൈയിലെത്തും. ഡിസംബര്‍ 16 മുതല്‍ ജനുവരി ആറുവരെയാണ് ഓടുക.

എല്‍ടിടിയില്‍ നിന്ന് 18 മുതല്‍ വ്യാഴാഴ്ച വൈകിട്ട് 4ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി 11.30ന് തിരുവനന്തപുരം നോര്‍ത്തിലെത്തും. ജനുവരി 8 വരെ വ്യാഴാഴ്ചകളില്‍ സര്‍വീസ് നടത്തും.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ