Mumbai

ശ്രീനാരായണ മന്ദിരസമിതി ഗുരുജയന്തി ആഘോഷം സെപ്റ്റംബർ 3 ന്

മെറിറ്റ് അവാർഡിന് പരിഗണിക്കുന്നതിനുള്ളവരുടെ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റുകൾ ആഗസ്റ്റ് 27 നോ അതിനു മുൻപോ ലഭിക്കണമെന്ന് ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് അറിയിച്ചു

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ 169 ആ മാതു ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കുന്നു. സെപ്റ്റംബർ 3 നു രാവിലെ 8 .30 മുതൽ 5 വരെ സമിതിയുടെ ചെമ്പൂർ കോംപ്ലക്സിലാണ് ആഘോഷപരിപാടികൾ നടക്കുക.രാവിലെ 8 .30 നു ഗുരുപൂജ, ഗുരു പുഷ്‌പാഞ്‌ജലി. 9 മുതൽ സമൂഹ പ്രാർഥന, 10 മുതൽ പൊതുസമ്മേളനം. സമിതി പ്രസിഡന്റ് എം. ഐ. ദാമോദരന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ. ഗോപാൽ റാവു മുഖ്യാതിഥിയായിരിക്കും. എസ്. ഗോപാലകൃഷ്ണൻ വിശിഷ്ടാത്ഥിയായിരിക്കും. ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

തുടർന്ന് മെറിറ്റ് അവാർഡ് വിതരണം ചെയ്യും. 1 .15 മുതൽ സദ്യ. 2 മുതൽ രഹാ ശശി നയിക്കുന്ന ഗാനമേള. തുടർന്ന് ക്ലാസ്സിക്കൽ, സെമി ക്ലാസ്സിക്കൽ, നോൺ ക്ലാസ്സിക്കൽ വിഭാഗങ്ങളിലായി സമിതി യൂണിറ്റുകളിൽ നിന്നുള്ളവരുടെ കലാ മത്സരങ്ങൾ. മെറിറ്റ് അവാർഡിന് പരിഗണിക്കുന്നതിനുള്ളവരുടെ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റുകൾ ആഗസ്റ്റ് 27 നോ അതിനു മുൻപോ ലഭിക്കണമെന്ന് ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് അറിയിച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്