ബാന്ധവ മേളയിൽ നിന്ന് 
Mumbai

വിവാഹസ്വപ്ന പൂർത്തീകരണത്തിന് മുംബൈ ശ്രീനാരായണ മന്ദിരസമിതി

ബാന്ധവ മേളയിൽ മുംബയിൽനിന്നും രാജ്യത്തിന്‍റെവിവിധ മേഖലകളിൽ നിന്നുമായി നിരവധി യുവതീ യുവാക്കളും രക്ഷാകർത്താക്കളും പങ്കെടുത്തു.

നീതു ചന്ദ്രൻ

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 44 -ാമത് വിവാഹ ബാന്ധവ മേളയിൽ മുംബയിൽനിന്നും രാജ്യത്തിന്‍റെവിവിധ മേഖലകളിൽ നിന്നുമായി നിരവധി യുവതീ യുവാക്കളും രക്ഷാകർത്താക്കളും പങ്കെടുത്തു. ONGC മുംബൈ ചീഫ് ജനറൽ മാനേജർ വിനോദ് കുമാർ മേള ഉദ്ഘാടനം ചെയ്തു. വിവാഹ ബാന്ധവമേളയുടെ പ്രാധാന്യം തനിക്കു ഇപ്പോഴാണ് ബോധ്യമാകുന്നതെന്നും മേളയിൽ ഉണ്ടായിട്ടുള്ള ഈ വൻ പങ്കാളിത്തം തന്നെ അതിശയിപ്പിക്കുന്നുവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ വിവാഹം കഴിക്കാൻ എടുക്കുന്ന താല്പര്യത്തേക്കാളുപരി അത് ഒഴിവാക്കുന്നതിനാണ് യുവതീ യുവാക്കൾ ശ്രമിക്കുന്നതെന്നും അത്തരം പ്രവണതകൾ രാജ്യത്തിന്‍റെ നിലനിൽപ്പിനുതന്നെ അപകടം ആയിരിക്കുമെന്നും വിവാഹിതരാകുമ്പോൾ പരസ്പരവിശ്വാസത്തിൽ മുന്നോട്ടു പോകണമെന്നും വലുത് ചെറുത് എന്ന ഭാവം ഒരിക്കലും വിവാഹ ജീവിതത്തിൽ ഉണ്ടാവാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.

സമിതി നടത്തുന്ന ബാന്ധവ മേളകളിൽക്കൂടി ധാരാളം വിവാഹങ്ങൾ നടക്കുന്നുണ്ടെന്നറിയുന്നതായും അതിനു വഴിയൊരുക്കുന്ന ശ്രീനാരായണ മന്ദിരസമിതി ഒരു വലിയ ജനസേവനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മേളയിൽ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് എം. ഐ. ദാമോദരൻ സമിതി നടത്തുന്ന ഈ സത്കർമ്മത്തിൽ അനേകം പേർ വിവാഹിതരാകുന്നുണ്ടെന്നും ഇത്തവണയും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, കൂടാതെ കേരളം, ജബൽപൂർ, ഗുജറാത്ത്‌ ഡൽഹി എന്നിവിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളായ യു കെ, അയർലൻഡ് ജർമനി, ദുബായ് എന്നിവിടങ്ങളിൽ നിന്നും യുവതീയുവാക്കൾ പങ്കെടുക്കുന്നുണ്ടെന്നും അറിയിച്ചു.

ആദ്യകാലങ്ങളെ അപേക്ഷിച്ചു ഇത്തവണയും ആൺകുട്ടികളാണ് പങ്കെടുത്തവരിൽ ഏറെ. അവരുടെ വിദ്യാഭ്യാസ യോഗ്യത വർധിച്ചു വരുന്നതായും വയസ്സിന്‍റെ അനുപാതം കുറഞ്ഞു വരുന്നതായും കിട്ടിയ രജിസ്ട്രേഷനിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞെന്നു സമിതി ജനറൽ സെക്രട്ടറി ഒ. കെ പ്രസാദ് സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.

ബാന്ധവ മേളയിൽ പങ്കെടുത്തവർ

""44 -മത് ബാന്ധവ മേളയിൽ ഡൽഹിയിൽ നിന്ന് പങ്കെടുത്ത 27 വയസ്സുകാരി ഗ്രീഷ്മ, ഇതൊരു പുതിയ അനുഭവം ആണെന്നും ഒരു ദിവസം കൊണ്ട് തന്നെ കുറെ അനുയോജ്യരായവരെ കണ്ടെത്താൻ സാധിച്ചു എന്നും ഈ അനുഭവം വളരെ വിലപ്പെട്ടതായിരിക്കുമെന്നും അഭിപ്രായപ്പെട്ടു."

" കുറെ നാളുകളായി അനുയോജ്യയായ പങ്കാളിയെ തേടുകയായിരുന്നു. വൈവാഹിക മാധ്യമങ്ങളിൽ കൂടി കുറെയേറെ ശ്രമിച്ചിരുന്നു. ഒന്നും ശരിയാകാതെ വന്നപ്പോഴാണ് ശ്രീനാരായണ മന്ദിരസമിതിയുടെ ബാന്ധവമേളയിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്. ഇതിൽ പങ്കെടുത്തതിനാൽ ഇന്നേ ദിവസം തന്നെ എന്റെ സങ്കല്പത്തിന് അനുയോജ്യമായ കുറെപേരെ പറ്റി അറിയാൻ കഴിയുകയും തുടർന്ന് അവരെ പരിചയപ്പെടാൻ അവസരം ലഭിക്കുകയും ചെയ്തു. ഇതിനു അവസരം ഒരുക്കിയ സമിതിയുടെ സേവനം എത്ര പ്രശംസിച്ചാലും മതിയാവില്ല ."പൂനെയിൽ നിന്നെത്തിയ 33 വയസ്സുകാരനായ നീരജ് തന്‍റെ അനുഭവം പങ്കുവച്ചു.

പങ്കെടുത്ത ഓരോരുത്തരും ബാന്ധവ മേളയെ വളരെ അധികം പ്രശംസിക്കുകയും വിവാഹ സ്വപ്നം പൂവണിയുന്നതിനു ഇതേ പോലുള്ള മേളകൾ യുവതീയുവാക്കളെ അപേക്ഷിച്ചു വളരെയേറെ പ്രാധാന്യമർഹിക്കുന്നതായും അവർ അഭിപ്രായപ്പെട്ടു.

44 - മത് വിവാഹ ബാന്ധവമേളയുടെ വിജയത്തിനായി വി. വി. ചന്ദ്രൻ, പി. പൃഥ്വിരാജ്, കൺവീനർ സുനിൽ സുകുമാരൻ, സെക്രട്ടറി ശശാങ്കൻ, മനു മോഹൻ, അനിൽ കുമാർ, പങ്കജാക്ഷൻ, തമ്പാൻ, വി. കെ. പവിത്രൻ, ഐശ്വര്യ, രജിത, രാഹുൽ, ബിനി പ്രദീപ്‌, ഡോ.ശ്യാമ, കൂടാതെ സമിതി ഭാരവാഹികളായ മായ സഹജൻ, N .S രാജൻ, കമലനാന്ദൻ, മുരളി വി. വി., കെ. മോഹൻദാസ് എന്നിവരും മേളയ്ക്കു നേതൃത്വം നൽകി.

ഡൽഹിയിൽ നിന്ന് പങ്കെടുത്ത 27 വയസ്സുകാരി ഗ്രീഷ്മ, ഇതൊരു പുതിയ അനുഭവം ആണെന്നും ഒരു ദിവസം കൊണ്ട് തന്നെ കുറെ അനുയോജ്യരായവരെ കണ്ടെത്താൻ സാധിച്ചു എന്നും ഈ അനുഭവം വളരെ വിലപ്പെട്ടതായിരിക്കുമെന്നും അഭിപ്രായപ്പെട്ടു."

" കുറെ നാളുകളായി അനുയോജ്യയായ പങ്കാളിയെ തേടുകയായിരുന്നു. വൈവാഹിക മാധ്യമങ്ങളിൽ കൂടി കുറെയേറെ ശ്രമിച്ചിരുന്നു. ഒന്നും ശരിയാകാതെ വന്നപ്പോഴാണ് ശ്രീനാരായണ മന്ദിരസമിതിയുടെ ബാന്ധവമേളയിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്. ഇതിൽ പങ്കെടുത്തതിനാൽ ഇന്നേ ദിവസം തന്നെ എന്റെ സങ്കല്പത്തിന് അനുയോജ്യമായ കുറെപേരെ പറ്റി അറിയാൻ കഴിയുകയും തുടർന്ന് അവരെ പരിചയപ്പെടാൻ അവസരം ലഭിക്കുകയും ചെയ്തു. ഇതിനു അവസരം ഒരുക്കിയ സമിതിയുടെ സേവനം എത്ര പ്രശംസിച്ചാലും മതിയാവില്ല ."പൂനെയിൽ നിന്നെത്തിയ 33 വയസ്സുകാരനായ നീരജ് തന്‍റെ അനുഭവം പങ്കുവച്ചു.

പങ്കെടുത്ത ഓരോരുത്തരും ബാന്ധവ മേളയെ വളരെ അധികം പ്രശംസിക്കുകയും വിവാഹ സ്വപ്നം പൂവണിയുന്നതിനു ഇതേ പോലുള്ള മേളകൾ യുവതീയുവാക്കളെ അപേക്ഷിച്ചു വളരെയേറെ പ്രാധാന്യമർഹിക്കുന്നതായും അവർ അഭിപ്രായപ്പെട്ടു.

44 - മത് വിവാഹ ബാന്ധവമേളയുടെ വിജയത്തിനായി വി. വി. ചന്ദ്രൻ, പി. പൃഥ്വിരാജ്, കൺവീനർ സുനിൽ സുകുമാരൻ, സെക്രട്ടറി ശശാങ്കൻ, മനു മോഹൻ, അനിൽ കുമാർ, പങ്കജാക്ഷൻ, തമ്പാൻ, വി. കെ. പവിത്രൻ, ഐശ്വര്യ, രജിത, രാഹുൽ, ബിനി പ്രദീപ്‌, ഡോ.ശ്യാമ, കൂടാതെ സമിതി ഭാരവാഹികളായ മായ സഹജൻ, N .S രാജൻ, കമലനാന്ദൻ, മുരളി വി. വി., കെ. മോഹൻദാസ് എന്നിവരും മേളയ്ക്കു നേതൃത്വം നൽകി.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി