സുരേഷ് ഗോപി
file
പന്‍വേല്‍: പന്‍വേല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന മഹായുതിയോടൊപ്പം മലയാളികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഎല്‍എ പ്രശാന്ത് ഠാക്കൂര്‍, മുന്‍ എംപി രാംസേത്ത് ഠാക്കൂര്‍, രമേശ് കലംബൊലി, മറ്റ് നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. ഖാര്‍ഘര്‍ ജനസമ്പര്‍ക്ക കാര്യാലയത്തിലാണ് ആദ്യ യോഗം ചേര്‍ന്നത്. വിവിധ മലയാളി സംഘടനകള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.
തുടര്‍ന്ന് കാമോത്തയിലും ശേഷം കലമ്പൊലി അയ്യപ്പക്ഷേത്ര ഹാളിലും വിവിധ സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മിക, രാജനൈതിക സംഘടനകള്‍ സ്വീകരണം നല്‍കി. പനവേലില്‍ കര്‍ണാടക സംഘഹാളില്‍ ചേര്‍ന്ന യോഗത്തിലും സുരേഷ് ഗോപി പങ്കെടുത്തു.