Mumbai

ട്രെയിനിൽ മോഷണം: മലയാളി വനിതയുടെ പണവും മെഡിക്കൽ ഉപകരണങ്ങളും നഷ്ടപ്പെട്ടു

ബാഗിൽ നിന്നു പണവും ഡയബറ്റിക് പരിശോധിക്കുന്ന ഉപകരണങ്ങളും വസ്ത്രങ്ങളും നഷ്ട്ടപെട്ടതായി ജയലക്ഷ്മി മെട്രൊ വാർത്തയോട് പറഞ്ഞു

# സ്വന്തം ലേഖകൻ

മുംബൈ: മുംബൈയിൽ നിന്ന് ശനിയാഴ്ച കേരളത്തിലേക്ക് യാത്ര തിരിച്ച നേത്രാവതി എക്സ്‌പ്രസിൽ (16345) മോഷണം. ട്രെയിനിന്‍റെ B2 കംപാർട്ട്‌മെന്‍ലാണ് സംഭവം. പൻവേലിൽ നിന്നു ചേർത്തലയിലേക്ക് യാത്ര തിരിച്ച മലയാളിയായ ജയലക്ഷ്മിയാണ് മോഷണത്തിനിരയായത്. ഞായറാഴ്ച പുലർച്ചെ ഏകദേശം 3 മണിയോടു കൂടി ഗോവയ്‌ക്കും കുമ്ത സ്റ്റേഷനുമിടയിലാണ് ഇവരുടെ ചുവന്ന ട്രോളി ബാഗ് നഷ്ടപ്പെടുന്നത്.

ബാഗിൽ നിന്നു പണവും വസ്ത്രങ്ങളും പ്രമേഹ പരിശോധനയ്ക്കുള്ള ഉപകരണങ്ങളും നഷ്ട്ടപെട്ടതായി ജയലക്ഷ്മി മെട്രൊ വാർത്തയോടു പറഞ്ഞു.അതോടൊപ്പം വിവിധ മരുന്നുകൾ, പ്രധാനപ്പെട്ട ചില രേഖകൾ എന്നിവയും നഷ്ടപ്പെട്ടതായി അവർ പരാതിയിൽ പറയുന്നു.

ട്രോളി ബാഗിൽ പണം ഉണ്ടായിരുന്നതായും എന്നാൽ എത്ര രൂപ നഷ്ട്ടപ്പെട്ടു എന്നത് കൃത്യമായി പറയുവാൻ കഴിയുന്നില്ലെന്നും, കുറച്ചു പണം ബാഗിൽ നിന്ന് പല ആവശ്യങ്ങൾക്കായി എടുത്തിരുന്നതായും നവിമുംബൈ സീവുഡ്‌സിൽ താമസിക്കുന്ന ചേർത്തല സ്വദേശിയായ ജയലക്ഷ്മി പറഞ്ഞു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്