വര്‍ത്തക് നഗര്‍ കൈകൊട്ടിക്കളി സംഘം
മുംബൈ : താനെ -വര്‍ത്തക് നഗര്‍ കൈകൊട്ടിക്കളി സംഘം ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃന്ദാവനം ഉത്സവവേദിയില്‍ തിരുവാതിരകളി അവതരിപ്പിച്ചു.
മഹാരാഷ്ട്രയില്‍ നിന്ന് ആദ്യമായാണ് ഗുരുവായൂര്‍ ഉത്സവവേദിയില്‍ ഒരു സംഘം വനിതകള്‍ തിരുവാതിരക്കളി അവതരിപ്പിക്കുന്നതെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ അഡ്വ. പ്രേമമേനോന്‍ പറഞ്ഞു. ഇതില്‍ പലരും ആദ്യമായാണ് ഗുരുവായൂരെത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.
അഡ്വ. പ്രേമ മേനോന്‍, നിഷ പി നായര്‍ , സ്വപ്ന നായര്‍ , ദീപ മധു,.രൂപ ശേഖര്‍,ശാന്തി നാരായണന്‍, രജിത നായര്‍ ,സരോജ ആര്‍ നായര്‍, ശ്രീജ ഷാജി, ലേഖാ സുന്ദരം , പ്രദീപ എം നായര്‍ ,സുശീല നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് കൈകൊട്ടിക്കളി അവതരിപ്പിച്ചത്.