ടിപ്പു സുൽത്താൻ 
Mumbai

ടിപ്പു സുൽത്താന്‍റെ ജന്മദിനം ആഘോഷിക്കുന്നതിനു വിലക്കില്ല: ബോംബെ ഹൈക്കോടതി

ടിപ്പു സുൽത്താൻ, മൗലാനാ ആസാദ് എന്നിവരുടെ ജന്മദിനങ്ങളും ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് റാലിക്ക് അനുമതി നിഷേധിച്ച പൊലീസിനെതിരായ ഹർജിയിലാണ് വിധി

MV Desk

മുംബൈ: ടിപ്പു സുൽത്താന്‍റെ ജന്മദിനം ആഘോഷിക്കുന്നതിനു രാജ്യത്ത് വിലക്കുണ്ടോ എന്നു ബോംബൈ ഹൈക്കോടതി. ടിപ്പു സുൽത്താൻ, മൗലാനാ ആസാദ് എന്നിവരുടെ ജന്മദിനങ്ങളും ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് റാലിക്ക് അനുമതി നിഷേധിച്ച പൊലീസിനെതിരേ എഐഎംഐഎം പൂനെ യൂണിറ്റ് പ്രസിഡന്‍റ് ഫയ്യാസ് ഷാ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണു ചോദ്യം. ക്രമസമാധാന പ്രശ്നങ്ങൾക്കു സാധ്യത പരിഗണിച്ചാണ് അപേക്ഷ തള്ളിയതെന്നു പൊലീസ് അറിയിച്ചു.

അതു മനസിലാക്കാമെങ്കിലും അത്തരം സാഹചര്യത്തിൽ തടയുകയല്ല, മറ്റു സാധ്യതകൾ പരിശോധിക്കുകയാണു വേണ്ടതെന്നു ഡിവിഷൻ ബെഞ്ച് പറഞ്ഞു. പൊതുസ്ഥലത്ത് ഇത്തരം പരിപാടികൾ അനുവദിക്കില്ലെന്നും വേണമെങ്കിൽ സ്വകാര്യ സ്ഥലത്ത് നടത്താമെന്നുമായിരുന്നു പൊലീസിന്‍റെ നിലപാട്.

17നാണ് പരിപാടി. പൂനെ എസ്പിയെ നേരിട്ടു കാണാൻ ഹർജിക്കാരനോടു നിർദേശിച്ച കോടതി, പൊലീസിന് റൂട്ട് തീരുമാനിക്കാമെന്നു വ്യക്തമാക്കി. റാലിയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുക, പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുക, മോശം ഭാഷ ഉപയോഗിക്കുക എന്നീ സാഹചര്യങ്ങൾ പൊലീസിനു നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video