കൈരളി സിബിഡി വനിതാ ദിനാഘോഷം മാര്‍ച്ച് 8ന്

 
Mumbai

കൈരളി സിബിഡി വനിതാ ദിനാഘോഷം മാര്‍ച്ച് 8ന്

വൈകിട്ട് 5.20 മുതല്‍ സംഗീതനിശ

Mumbai Correspondent

മുംബൈ:സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ സിബിഡി കൈരളി വനിതാദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8ന് വൈകിട്ട് 5.20 മുതല്‍ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. കൈരളി സി.ബി.ഡി. വനിതാ വിങ് നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ഗസല്‍ ഗായിക സുസ്മിതയാണ് സംഗീതനിശ നയിക്കുന്നത്.

മലയാളം, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളിലെ ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീതവിരുന്ന് കലാസ്വാദകരെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി സ്ത്രീകളുടെ സൃഷ്ടിപ്രതിഭക്കും സാമൂഹിക സംഭാവനകള്‍ക്കും ആദരം അര്‍പ്പിക്കുന്ന വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഗീതവും സംവാദവും നിറഞ്ഞ സായാഹ്നമായിരിക്കും പരിപാടിയെന്ന് വനിതാ വിങ് പ്രതിനിധികള്‍ വ്യക്തമാക്കി.ഷീബ കോമളന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്