അണുശക്തിനഗറിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് ഓണാഘോഷം നടന്നു 
Mumbai

അണുശക്തിനഗറിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് ഓണാഘോഷം നടന്നു

വടംവലി-പൂക്കള മത്സരങ്ങൾ പകലും, കലാപ്രകടനങ്ങളും ഓണസദ്യയും രാത്രിയിലും നടന്നു

മുംബൈ: ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (ടി.ടി.എഫ്.എ.സി)ഓണം ആഘോഷിച്ചു. ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച അണുശക്തിനഗറിലെ ശാകുന്തളത്തിലാണ് ആഘോഷിച്ചത്. വടംവലി-പൂക്കള മത്സരങ്ങൾ പകലും, കലാപ്രകടനങ്ങളും ഓണസദ്യയും രാത്രിയിലും നടന്നു. കലാപ്രകടനങ്ങൾക്കു തുടക്കമായി അവതരിപ്പിച്ച "ഒന്നാണു നമ്മൾ" വയനാട് ദുരന്തത്തിന്റെ ഭീകരത ദൃശ്യവത്‌കരിച്ചതോടൊപ്പം, സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും വറ്റാത്ത ഉറവകളെ സദ സിന്‍റെ മനസ്സുകളിലേക്ക് പകർന്നുകൊടുക്കുകയും ചെയ്തു. കൈകൊട്ടിക്കളി, മൂകാഭിനയം, ലഘുനാടകങ്ങൾ, നൃത്തനൃത്യങ്ങൾ, നാടക ഗാനങ്ങൾ എന്നിവകൊണ്ട് സമ്പന്നമായിരുന്നു കലാപ്രകടനങ്ങൾ.

അറ്റോമിക് എനർജി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ മുംബൈയിലെ ലോക്കൽ മാനേജിങ്ങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ജി. സുഗിലാൽ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥി ആയിരുന്നു. ടി.ടി.എഫ്.എ.സി സെക്രട്ടറി വിജു ചിറയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജിൽജു രതീഷ് അധ്യക്ഷയായിരുന്നു. ജോയിന്റ് സെക്രട്ടറി വിനോദ് ദിവാസൻ നന്ദിപ്രകടനം നടത്തി.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്