ബുള്ളറ്റ് ട്രെയിന്‍
മുംബൈ: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി വിക്രോളിക്കും ബാന്ദ്രകുര്‍ള കോംപ്ലക്സ് (ബി.കെ.സി) സ്റ്റേഷനും ഇടയിലുള്ള ഭൂഗര്‍ഭടണല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കടലിനടിയിലെ 7 കിലോമീറ്റര്‍ തുരങ്കം ഉള്‍പ്പെടെ 20.37 കിലോമീറ്റര്‍ തുരങ്ക നിര്‍മാണമാണ് ആരംഭിക്കുന്നത്. വിക്രോളിയില്‍ ഭൂനിരപ്പില്‍നിന്ന് 56.6 മീറ്റര്‍ താഴെ സ്ഥാപിച്ചിരിക്കുന്ന ടണല്‍ ബോറിങ് മെഷീനിന്റെ പ്രവര്‍ത്തനം റെയില്‍വേ മന്ത്രി ബട്ടണ്‍ അമര്‍ത്തുന്നതോടെ ആരംഭിക്കും. ചൈനയില്‍നിന്ന് കടല്‍വഴി ഇന്ത്യയിലേക്ക് കൊണ്ടുവന്നതാണ് ഇവ.
രണ്ട് മെഷീനുകളും പ്രവര്‍ത്തനക്ഷമമാകുന്നതോടെ, എല്ലാ മാസവും ഏകദേശം 600 മീറ്റര്‍ തുരങ്കം പൂര്‍ത്തിയാകുമെന്ന് ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് റെയില്‍വേ ട്രാക്കുകള്‍ വഹിക്കുന്ന ഒറ്റ ട്യൂബ് ഉള്ള തുരങ്കമായിരിക്കും ഇത്, ട്രെയിനുകള്‍ക്ക് രണ്ട് ദിശകളിലേക്കും പോകാന്‍ ഇതിലൂടെ കഴിയും. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയില്‍ പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത മഹാരാഷ്ട്രയെയും ഗുജറാത്തിനെയും ബന്ധിപ്പിക്കും. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടും.
രണ്ട് റെയില്‍വേ ട്രാക്കുകള്‍ വഹിക്കുന്ന ഒറ്റ ട്യൂബ് ഉള്ള തുരങ്കമായിരിക്കും ഇത്, ട്രെയിനുകള്‍ക്ക് രണ്ട് ദിശകളിലേക്കും പോകാന്‍ ഇതിലൂടെ കഴിയും. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയില്‍ പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത മഹാരാഷ്ട്രയെയും ഗുജറാത്തിനെയും ബന്ധിപ്പിക്കും. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടും.