Uddhav Thackeray  
Mumbai

പ്രചാരണത്തിന്‍റെ അവസാന ദിവസം രാജ് താക്കറേയെ 'കൂലി പടയാളി' എന്ന് വിളിച്ച് ഉദ്ധവ് താക്കറേ

മുംബൈ സൗത്ത് സ്ഥാനാർഥി അരവിന്ദ് സാവന്തിനായി കാലാചൗകിയിൽ ആയിരുന്നു അവസാന റാലി

മുംബൈ: ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ മുംബൈയിലെ പ്രചാരണത്തിൻ്റെ അവസാന ദിവസം മുംബൈയിൽ തന്‍റെ പാർട്ടിയുടെ നാല് സ്ഥാനാർഥികൾക്കായി റോഡ് ഷോയും പൊതുയോഗങ്ങളും സംഘടിപ്പിച്ചു.

ശനിയാഴ്ച രാവിലെ 10 മണിക്ക് ഉദ്ധവ് ഇന്ത്യ സഖ്യത്തിന്‍റെ പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തു. ഉച്ചയ്ക്ക് ശേഷം അദ്ദേഹം മുംബൈ നോർത്ത് വെസ്റ്റിൽ അമോൽ കീർത്തികറിന് വേണ്ടി റോഡ് ഷോയും, തുടർന്ന് മുംബൈ നോർത്ത് ഈസ്റ്റ് സ്ഥാനാർത്ഥി സഞ്ജയ് പാട്ടീലിനായി വിക്രോളിയിൽ റാലിയും, മുംബൈ സൗത്ത് സെൻട്രലിൽ നിന്നുള്ള അനിൽ ദേശായിക്കായി ദാദറിൽ ഒരു പൊതുയോഗവും മറ്റൊരു റാലിയും നടത്തി. മുംബൈ സൗത്ത് സ്ഥാനാർഥി അരവിന്ദ് സാവന്തിനായി കാലാചൗകിയിൽ ആയിരുന്നു അവസാന റാലി.

ദാദറിലെ തന്‍റെ റാലിയിൽ എംഎൻഎസ് മേധാവി രാജ് താക്കറെയെ പേരെടുത്ത് പറയാതെ ഉദ്ധവ് അദ്ദേഹത്തെ ഒരു "കൂലിപ്പടയാളി" എന്നാണ് വിശേഷിപ്പിച്ചത്. ബിജെപിക്ക് യൂസ് ആൻഡ് ത്രോ നയമാണ് ഉള്ളതെന്നും ഉദ്ധവ് പറഞ്ഞു. 2014ൽ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് വിശിഷ്ടാതിഥിയായി ക്ഷണിച്ചത് പോലെ, ഇന്ത്യ സഖ്യവും സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

താനൊരു 'ദേശ് ഭക്ത്'(ദേശസ്നേഹി) ആണെന്നും ഒരു 'അന്ധ ഭക്തൻ' (അന്ധനായ അനുയായി) അല്ലെന്നും

ദാദറിൽ അദ്ദേഹം പറഞ്ഞു, "മോദി മുംബൈയെ യാചകനാക്കാനാണ് ശ്രമിക്കുന്നത്. ഘാട്‌കോപ്പറിൽ ഒരു റോഡ് ഷോ നടത്തി, എല്ലാം ആൾക്കാരെ പറ്റിക്കാൻ മാത്രം. വലിയ പരസ്യബോർഡ് തകർന്നു വീണ് മരിച്ചവരുടെ സംഖ്യ കൃത്യമായി അറിയില്ല.പക്ഷേ മോദിയുടെ റോഡ് ഷോ അവിടെ നടന്നു".അദ്ദേഹം പറഞ്ഞു.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ

"സ്വയം ശ്വസിച്ച് തുടങ്ങി''; വിഎസിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി മുൻ സെക്രട്ടറിയുടെ കുറിപ്പ്