ആചാര്യ അത്രേ ചൗക്ക് മെട്രൊ സ്‌റ്റേഷന്‍

 
Mumbai

ആദ്യമഴയില്‍ തകര്‍ന്നത് വര്‍ളിയിലെ ആചാര്യ അത്രേ ചൗക്ക് മെട്രൊ സ്‌റ്റേഷന്‍

38000 കോടി രൂപയുടെ പദ്ധതിയില്‍ വന്‍അഴിമതിയെന്ന് പ്രതിപക്ഷം

മുംബൈ: കാലവര്‍ഷത്തിലെ ആദ്യമഴയില്‍ മുംബൈ ഭൂഗര്‍ഭമെട്രൊ പാതയിലെ ആചാര്യ അത്രേ ചൗക്ക് സ്റ്റേഷനില്‍ വെള്ളം കയറിയതോടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

സ്റ്റേഷന്‍റെ മേല്‍ക്കൂരയും സീലിങും തകര്‍ന്നു വീണു. മേല്‍ക്കൂരയില്‍ വലിയ ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. യാത്രക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്ലാറ്റ് ഫോമുകള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി.

ആരേ കോളനിയില്‍ നിന്ന് ബാന്ദ്ര-കുര്‍ള കോപ്ലക്‌സ് വഴി കൊളാബയിലേക്കുള്ള മെട്രോ പാതയാണ് മെട്രോ 3. ഇതിന്‍റെ രണ്ട് ഘട്ടങ്ങളാണ് തുറന്ന് കൊടുത്തത്. മൂന്നാം ഘട്ടം ഓഗസ്റ്റില്‍ തുറക്കുമെന്നാണ് കരുതുന്നത്. അതിനിടെയാണ് സ്‌റ്റേഷന് മഴയില്‍ വന്‍നാശനഷ്ടം ഉണ്ടായത്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം