ശ്രദ്ധയാകര്‍ഷിച്ച് നഗരസാഹിതി

 
Mumbai

ശ്രദ്ധയാകര്‍ഷിച്ച് നഗരസാഹിതി

എം.ജി അരുണ്‍ കൃതികളെ വിലയിരുത്തി സംസാരിച്ചു

Mumbai Correspondent

മുംബൈ: സാഹിത്യ വേദിയും, ബോംബെ കേരളീയ സമാജവും ചേര്‍ന്നൊരുക്കിയ നഗരസാഹിതി 2025 , മുംബൈയിലെ മലയാളികളുടെ വര്‍ത്തമാനകാല സാഹിത്യത്തിന്‍റെ നേര്‍ക്കാഴ്ചയായി. സാഹിത്യവേദി കണ്‍വീനര്‍ കെ .പി. വിനയന്‍ സ്വാഗത പ്രസംഗത്തില്‍ നഗരസാഹിതി 2025 പരിപാടിയുടെ ലക്ഷ്യങ്ങള്‍ പങ്കുവച്ചു. ബോംബെ കേരളീയ സമാജം വൈസ് പ്രസിഡന്‍റ് ക്യാപ്റ്റന്‍ കെ ദേവദാസ്, ഹരികുമാര്‍ കുറുപ്പ് , പ്രേമരാജന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പല വര്‍ഷങ്ങളിലെ വി ടി ഗോപാലകൃഷ്ണന്‍ പുരസ്‌കാര ജേതാക്കള്‍ ആയ മുതിര്‍ന്ന എഴുത്തുകാരും , പുതിയ തലമുറയിലെ പ്രതിഭകളും സാഹിത്യത്തിലെ നവീന സങ്കേതങ്ങളും , ഭാഷയിലെ പുത്തന്‍ ലാവണ്യ സങ്കല്‍പ്പങ്ങളും അവരുടെ കൃതികളിലൂടെ അവതരിപ്പിച്ചു.

പി ബി ഹൃഷികേശന്‍ ( ശുചീന്ദ്രം കൈമുക്കലിന്‍റെ കഥ കവിത ) , സി.പി.കൃഷ്ണകുമാര്‍( പാലസ് വാര്‍ഡ് ചെറുകഥ ), ടി കെ മുരളീധരന്‍( ( ചിത്രരചന, ഓണക്കാലം , മുന്നറിയിപ്പ്, വയനാടന്‍ ഓര്‍മ്മ കവിതകള്‍), സന്തോഷ് പല്ലശ്ശന (ജീവിച്ചു പോയിട്ടില്ലങ്കില്‍ മരിച്ചു കാണാം കവിത ), പി കെ മുരളീകൃഷ്ണന്‍( മ്യൂസിയം കവിത ) , ശ്രീപ്രസാദ് വടക്കേപ്പാട്ട്( മലയാളത്തിലെ ആദ്യ കഥയും കഥാകാരനും- ലേഖനം ) എന്നിവര്‍ അവരുടെ പുതിയ രചനകള്‍ അവതരിപ്പിക്കുന്നത് കേള്‍ക്കുവാന്‍ വലിയൊരു ആസ്വാദക സമൂഹം മാട്ടുംഗയിലെ കേരള ഭവനത്തില്‍ ഒത്തുകൂടി . മുംബയിലെ എഴുത്തുകാരുടെ രചനകള്‍ അതിന്‍റെ സാഹിത്യ മൂല്യത്തിന്‍റെ ബലത്തില്‍ തന്നെ ശ്രദ്ധേയം ആകുന്നു എന്നു തെളിയിക്കുന്ന രചനകള്‍ ആണ് അവതരിപ്പിച്ചത് .

പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്ന ഇന്ത്യ ടുഡേ മാനേജിങ് എഡിറ്റര്‍ എം ജി അരുണ്‍ കൃതികളെ വിലയിരുത്തി സംസാരിക്കുകയും എഴുത്തുകാരെ ആദരിക്കുകയും ചെയ്തു. കണക്കൂര്‍ ആര്‍ സുരേഷ് കുമാര്‍, എന്‍ ശ്രീജിത്ത് എന്നിവരെയും ആദരിച്ചു .യുവ എഴുത്തുകാരുടെ രചനകള്‍ ഇംഗ്ലീഷില്‍ ആയിരുന്നു . പി ആര്‍ . സഞ്ജയ് മോഡറേറ്ററായി

അന്വേഷണം ആരംഭിച്ച ഉടനെ എങ്ങനെ സിബിഐയ്ക്ക് കൈമാറും? കരൂർ ദുരന്തത്തിലെ ഹർജികൾ തള്ളി

വിജയ് കരൂരിലേക്ക്; തയാറെടുപ്പുകൾ പൂർത്തിയാക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം

പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി പാക് പൊലീസ്; മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു|Video

ഉത്തരകാശിയിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

അഹമ്മദാബാദിൽ പവറായി ജഡേജയും ജൂറലും; ഇന്ത‍്യ മികച്ച ലീഡിലേക്ക്