വന്ദേഭാരത്

 
Mumbai

ഹൈദരാബാദിലേക്കും സെക്കന്തരാബാദിലേക്കും ഇനി വന്ദേഭാരത്

തെലങ്കാനയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള റെയില്‍ ഗതാഗതം മെച്ചപ്പെടുത്തുന്ന നടപടി

Mumbai Correspondent

മുംബൈ: ഹൈദരാബാദിനും പുനെയ്ക്കുമിടയിലും സെക്കന്തരാബാദ്-നന്ദേഡ് റൂട്ടിലും പുതിയ വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസുകൾ ആരംഭിക്കുന്നു. തെലങ്കാനയയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള റെയില്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ സര്‍വീസുകള്‍.

നിലവിലെ സെക്കന്തരാബാദ് -പുനെ ശതാബ്ദി എക്‌സ്പ്രസിന് പകരം വന്ദേഭാരത് ഉപയോഗിച്ച് സര്‍വീസ് നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ ശതാബ്ദി എക്‌സ്പ്രസ് ഏകദേശം എട്ടര മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കുന്നുണ്ട്.

ചൊവ്വാഴ്ച ഒഴികെ ആറ് ദിവസമാണ് സര്‍വീസ്. പുതിയ സര്‍വീസുകള്‍ക്ക് അനുമതിയായിട്ടുണ്ടെന്നും നിരക്കുകളും സ്റ്റേഷനുകളും വൈകാതെ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ആൻഡമാനിൽ പ്രകൃതിവാതക ശേഖരം; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി

യുവാവിന്‍റെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് പണം കവർന്നു; പ്രതികൾ പിടിയിൽ

"സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ല"; രാഹുൽ-പ്രിയങ്ക അടുപ്പത്തെ ചോദ്യം ചെയ്ത് ബിജെപി നേതാക്കൾ

സുബിൻ ഗാർഗിന്‍റെ മരണം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അസം സർക്കാർ

അഭിഷേകിനും ഹാർദിക്കിനും പരുക്ക്; ഏഷ‍്യ കപ്പ് ഫൈനലിൽ കളിക്കുമോ?