Mumbai

വന്ദേ ഭാരത് ട്രെയിനുകളെപോല രൂപ കല്പന ചെയ്ത ലോക്കൽ ട്രെയിനുകളും ട്രാക്കിലിറങ്ങാൻ സാധ്യത

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫെബ്രുവരിയിൽ നഗരങ്ങളിൽ യാത്രയ്ക്കായി വന്ദേ മെട്രൊ ആശയം പ്രഖ്യാപിച്ചിരുന്നു

MV Desk

മുംബൈ: വന്ദേ ഭാരത് ട്രെയിനുകൾ ജനപ്രിയ മായി മാറുന്ന ഈ വേളയിൽ സമാനമായ രീതിയിൽ രൂപകൽപ്പന ചെയ്ത ലോക്കൽ ട്രെയിനുകൾ മുംബൈയിൽ അവതരിപ്പിക്കാൻ റെയിൽവേ ബോർഡ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫെബ്രുവരിയിൽ നഗരങ്ങളിൽ യാത്രയ്ക്കായി വന്ദേ മെട്രൊ ആശയം പ്രഖ്യാപിച്ചിരുന്നു. ‘മെയ്ഡ് ഇൻ ഇന്ത്യ’ വന്ദേ മെട്രോ ട്രെയിനുകൾ ഈ വർഷം ഡിസംബറോടെ സജ്ജമാകുമെന്നും 2024 ഓടെ സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

"വന്ദേ ഭാരതിന് തുല്യമായ വന്ദേ മെട്രോയുമായി വരുന്നു. ഈ വർഷം ഡിസൈനും നിർമ്മാണവും പൂർത്തിയാകും, അടുത്ത സാമ്പത്തിക വർഷത്തിൽ ട്രെയിനിന്‍റെ നിർമ്മാണം വർധിപ്പിക്കും. അവ യാത്രക്കാർക്ക് അതിവേഗ യാത്രക്കുള്ള സൗകര്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രിയ ആശയത്തിന്‍റെ മറ്റൊരു മിനി പതിപ്പാണ് വന്ദേ ലോക്കൽസ്, യാത്രക്കാർക്ക് ഉയർന്ന വേഗതയും സൗകര്യവും നൽകും. മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ (എംഎംആർ) എയർകണ്ടീഷൻ ചെയ്ത ലോക്കലുകൾ നഗരവാസികൾ ഇതിനകം തന്നെ ജനപ്രീതി നേടിയത് ശ്രദ്ധേയമാണ്.

അതേസമയം വെള്ളിയാഴ്ച, സെൻട്രൽ റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജർ രജനിഷ് ഗോയലും ഇക്കാര്യം സ്ഥിരീകരിച്ചു. നഗരത്തിൽ വന്ദേ ഭാരത് തരത്തിലുള്ള ലോക്കൽ ട്രെയിനുകൾ ഓടിക്കാനുള്ള സാധ്യത റെയിൽവേ ബോർഡ് പരിശോധിക്കുന്നു.”ഇതിന്‍റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് മോഷണം ബിജെപിയുടെ ഡിഎൻഎ: രാഹുൽ ഗാന്ധി

ബുംറയും അക്ഷറുമില്ലാതെ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ച

വധശിക്ഷയിൽ ഇളവ് തേടി രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന‌യാൾ; നിരസിച്ച് രാഷ്‌ട്രപതി

‌‌തദ്ദേശ തെരഞ്ഞെടുപ്പ് വിജയം; തലസ്ഥാനത്തേക്ക് മോദി എത്തുന്നു

പാക്കിസ്ഥാനെതിരേ ഇന്ത്യക്ക് കൂറ്റൻ ജയം