Vasai Fine Arts Society, Dance & Music festical 
Mumbai

വസായിൽ ഇനി കലാവിരുന്നിന്‍റെ രാവുകൾ

വസായ് ഫൈൻ ആർട്സ് സൊസൈറ്റി ഒരുക്കുന്ന പരിപാടികളിലേക്ക് പ്രവേശനം സൗജന്യമാണ്

മുംബൈ: മുംബൈ മലയാളികൾക്ക് മുന്നിൽ എന്നും വൈവിധ്യമാർന്ന കലാരൂപങ്ങൾ കാഴ്ചവച്ചിട്ടുള്ള വസായ് ഫൈൻ ആർട്സ് സൊസൈറ്റി ഇത്തവണയും ആറു ദിവസത്തെ വിവിധ കലാരൂപങ്ങൾക്ക് വേദിയൊരുക്കുന്നു.

രണ്ടു ഘട്ടങ്ങളിലായി അരങ്ങേറുന്ന കലാവിരുന്നിന്‍റെ ആദ്യഘട്ടം നവംബർ 24, 25, 26 തീയതികളിൽ വസായ് ഫൈൻ ആർട്സ് നൃത്തസംഗീതോത്സവം.

  • നവംബർ 24നു മുംബൈയിൽ അറിയപ്പെടുന്ന ഗായകൻ പ്രമോദ് പണിക്കരും സംഘവും നയിക്കുന്ന നാമസങ്കീർത്തനം

  • നവംബർ 25നു വൈകിട്ട് 6.30മുതൽ നന്ദന എസ് നായരും അമൃത എസ് നായരും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം, 7.15മുതൽ വസായിലെ കലാകാരൻമാരും മുംബൈയിലെ അറിയപെടുന്ന ഓർകസ്ട്രാ ടീമും ചേർന്ന് അവതരിപ്പിക്കുന്ന പാട്ടരങ്ങ്

  • നവംബർ 26ന് ഉച്ചയ്ക്ക് 2 മണി മുതൽ മുംബൈയിൽ നിന്നുള്ള വിവിധ ടീമുകൾ മാറ്റുരക്കുന്ന കൈകൊട്ടിക്കളി മത്സരം

  • നവംബർ 26നു വൈകിട്ട് 7.30 മുതൽ വളർന്നു വരുന്ന സോപാന സംഗീത കലാകാര സഹോദരങ്ങളായ ഐരണീശ്വരം വിഷ്ണു സുരേഷും കുമാരി വൈദേഹി സുരേഷും ചേർന്ന് അവതരിപ്പിക്കുന്ന സോപാനഗീതാഞ്ജലി

രണ്ടാംഘട്ടം ഫെബ്രുവരി 9,10,11തീയതികളിൽ നടക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ 2024

  • ഫെബ്രുവരി 9നു വെള്ളിയാഴ്ച വൈകിട്ട് 6.30മുതൽ ദേശിയ അവാർഡ് ജേതാവും പിന്നണി ഗായകനും കർണാടക സംഗീതജ്ഞനനുമായ പി.ഉണ്ണികൃഷ്ണൻ നയിക്കുന്ന സംഗീതകച്ചേരി

  • ഫെബ്രുവരി 10നു ശനിയാഴ്ച വൈകിട്ട് 5.30 മണിമുതൽ ശ്രീ അമിത് നായരും സംഘവും അവതരിപ്പിക്കുന്ന തായംബക. 8 മണി മുതൽ നൃത്ത രംഗത്തെ മൂന്നുതലമുറയിൽപെട്ട കലാകാരികൾ കലാമണ്ഡലം സുമതി ടീച്ചറും, ടീച്ചറുടെ മകളും പ്രശസ്ത നർത്തകിയും സിനിമതാരവും ആയ ആശശരത്തും മകളും നർത്തകിയുമായ ഉത്തരശരത്തും ഒരേ വേദിയിൽ അണിനിരക്കുന്ന നൃത്തസന്ധ്യ.

  • ഫെബ്രുവരി 11 ഞായറാഴ്ച വൈകിട്ട് 6.30 മുതൽ കഥകളി ലോകത്തെ തലമുതിർന്ന കലാകാരൻമാർ അണിനിരക്കുന്ന കർണ്ണശപഥം കഥകളി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ കർണനും മാർഗി വിജയകുമാർ കുന്തിയും കലാമണ്ഡലം ഗോപാലകൃഷ്ണൻ ദുര്യോധനനും കലാക്ഷേത്രം രഞ്ജീഷ് നായർ ദുശാസ്സനനും കലാക്ഷേത്രം ശില്പവാര്യർ ഭാനുമതിയും ആയി രംഗത്ത് എത്തുമ്പോൾ കഥകളി സംഗീതത്തിലെ പ്രശസ്ത കലാകാരൻമാരായ കലാമണ്ഡലം ഗിരീശൻ, കോട്ടക്കൽ മധു, നെടുമ്പള്ളി രാംമോഹൻ, എന്നിവർ കഥകളിപദവുമായും, കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, കലാമണ്ഡലം രാജനാരായണൻ മദ്ദളത്തിലും വേദിയിൽ എത്തുന്നു.

വസായ് ഫൈൻ ആർട്സ് സൊസൈറ്റി ഒരുക്കുന്ന പരിപാടികളിൽ പ്രവേശനം സൗജന്യമാണ്.

അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ; പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴ

പ്രാർഥനാഗാനം ഉൾപ്പെടെ പരിഷ്കരിക്കും; സ്കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വിദ‍്യാഭ‍്യാസ വകുപ്പ്

നിമിഷ പ്രിയയുടെ മോചനം: സാധ്യമായതെല്ലാം ചെയ്തുവെന്ന് കേന്ദ്രം

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി