Mumbai

41 വർഷത്തെ റെയിൽവേ സർവീസിന് ശേഷം വിജയൻ നായർ വിരമിക്കുന്നു

മുംബൈ : മുംബൈ റെയിൽവേയിൽ യൂണിയൻ നേതാവായ വിജയൻ നായർ ഏപ്രിൽ 30 -ന് സർവീസിൽ നിന്ന് വിരമിക്കുന്നു. റെയിൽവേ തൊഴിലാളികളുടെ പ്രശ്‍നങ്ങളിൽ കാര്യക്ഷമമായി ഇടപെട്ടിരുന്ന വിജയൻ നായർ 41 വർഷത്തെ സർവീസിന് ശേഷമാണ് വിരമിക്കുന്നത്.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിജയൻ നായർ ഹുബ്ബളി ഡിവിഷനിൽ 1981 ഇൽ സർവീസ് ആരംഭിച്ചു. പിന്നീട് 1991 ഇൽ മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു. ബ്രാഞ്ച് സെക്രട്ടറി മുതൽ നാഷണൽ റെയിൽവേ മസ്‌ദൂർ യൂണിയൻ അസിസ്റ്റന്‍റ് ഡിവിഷണൽ സെക്രട്ടറി ഹെഡ്ക്വാർട്ടർ അസിസ്റ്റന്‍റ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം മേജർ പെനാൽറ്റി ലഭിച്ച 80 ഓളം റെയിൽവേ തൊഴിലാളികളെ തിരിച്ചു റെയിൽവേയിൽ എത്തിച്ചിട്ടുണ്ട്.

33 വർഷകാലം ട്രെയിൻ മാനേജരായി പ്രവർത്തിച്ച വിജയൻ നായർ ഇപ്പോൾ ചീഫ് സ്റ്റാഫ് വെൽഫെയർ ഇൻസ്‌പെക്ടർ സ്ഥാനത്തു നിന്നുമാണ് വിരമിക്കുന്നത്. നിലവിൽ വിജയൻ നായർ സെൻട്രൽ റെയിൽവേ മസ്‌ദൂർ സംഘിന്‍റെ വൈസ് പ്രസിഡന്‍റ് ആയും പ്രവർത്തിക്കുന്നു.

കെഎസ്‌ആർടിസി ഡ്രൈവർ യദു തന്നോട് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി റോഷ്‌ന ആൻ റോയ്| Video

കുട്ടിയെ എറിഞ്ഞത് അമ്മ തന്നെ; യുവതി അതിജീവിതയെന്ന് സംശയം

ഡൽഹി സ്‌കൂളിൽ വീണ്ടും വ്യാജബോംബ് ഭീഷണി; പ്രായപൂർത്തിയാകാത്ത വിദ്യാർഥി കസ്റ്റഡിയിൽ

കോഴിക്കോട് സ്വകാര്യബസ്-ലോറി ജീവനക്കാർ തമ്മിൽ ക‍യ്യാങ്കളി

ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു