വഡാല കൊളാബ മെട്രൊ പാതയ്ക്ക് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു
മുംബൈ: വഡാലയെയും കൊളാബയെയും ബന്ധിപ്പിച്ച് 17.4 കിലോമീറ്ററില്‍ നിര്‍മിക്കുന്ന മെട്രൊ റെയിൽ പദ്ധതിക്കുള്ള കണ്‍സല്‍ട്ടന്‍റിയി ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. മുംബൈ മെട്രൊ റെയില്‍ കോര്‍പ്പറേഷനാണ് ഇടക്കാല കണ്‍സല്‍ട്ടന്‍റിനെ ക്ഷണിച്ചിരിക്കുന്നത്. വഡാലയിലെ അനിക് ഡിപ്പോയില്‍ നിന്ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യവരെ നിര്‍മിക്കുന്ന പാത ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുക.
പൈതൃക കെട്ടിടങ്ങളടക്കം വരുന്ന തിരക്കേറിയ മേഖലയിലാണ് ഭൂഗര്‍ഭപാത നിര്‍മിക്കുക. 13 ഭൂഗര്‍ഭസ്റ്റേഷനുകളടക്കം ആകെ 14 സ്റ്റേഷനാണ് ഇതില്‍ വരുന്നത്.
വഡാല, ബൈക്കുള, നാഗ്പാഡ, ഭേണ്ടി ബസാര്‍, കൊളാബ എന്നിവിടങ്ങളെ ഇതുവഴി ബന്ധിപ്പിക്കും. ജനസാന്ദ്രത കൂടുതലുള്ള പ്രദേശമായതിനാലാണ് ഭൂഗര്‍ഭ പാതയെന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.