മഹാസമാധി ആചരണത്തിന്റെ ഭാഗമായി നെരൂള്‍ ഗുരുദേവഗിരിയില്‍ നടന്ന സമാധി പൂജ

 
Mumbai

ഗുരുദേവ മഹാസമാധി ദിനാചരണം നടത്തി

നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു

Mumbai Correspondent

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവ മഹാസമാധി ദിനാചരണം മന്ദിരസമിതി ആസ്ഥാനത്തും യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിവിധ പൂജാ പരിപാടികളോടെയും അന്നദാനത്തോടെയും ഭക്തിനിര്‍ഭരമായി ആചരിച്ചു.

സമിതി ആസ്ഥാനമായ ചെമ്പൂരിലെ ഗുരുമന്ദിരത്തില്‍രാവിലെ 6 .30 നു നടന്ന പ്രഭാത പൂജയോടെ സമാധി ആചാരണത്തിനു തുടക്കം കുറിച്ചു. 10 നു ദീപാര്‍പ്പണം, തുടര്‍ന്ന് ഗുരുപൂജ, അഖണ്ഡ നാമജപം, ശാന്തി ഹവനം, ഗുരു പുഷ്പാഞ്ജലി, പുഷ്പകലശാഭിഷേകം, ഗുരുസ്തവം, ദൈവദശകാലാപനം, 3.20 നു മഹാജ്യോതി ദര്‍ശനം, 3.30 നു സമാധിഗാനം, സമര്‍പ്പണം, മഹാപ്രസാദം എന്നിവ നടന്നു.

ഗുരുദേവഗിരിയില്‍ രാവിലെ നടന്ന ഗണപതി ഹോമത്തോടെ മഹാസമാധി ആചാരണത്തിനു തുടക്കം കുറിച്ചു. 7 നു ഗുരുപൂജ, 9 മുതല്‍ അഖണ്ഡനാമ ജപം. ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം.

ഉച്ചകഴിഞ്ഞു 3 നു അഖണ്ഡനാജപ സമര്‍പ്പണം, സമൂഹ പ്രാര്‍ഥന, തുടര്‍ന്ന് കുസുമകലശം എഴുന്നുള്ളിക്കല്‍, സമാധി പൂജ, പുഷ്പാഭിഷേകം, സമാധി പ്രാര്‍ഥന, പ്രസാദ വിതരണം എന്നിവ നടന്നു. രാവിലെ മുതല്‍ ഗുരുസന്നിധിയില്‍ നെയ് വിളക്ക് അര്‍ച്ചനയും ഉണ്ടായിരുന്നു. പൂജാ ചടങ്ങുകളില്‍ നിരവധി ഗുരുഭക്തര്‍ പങ്കെടുത്തു.

നാഷണൽ ഹെറാൾഡ് കേസ്; ഇഡി ഹർജിയിൽ വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി

കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളി പ്രമേയം പാസാക്കി കർണാടക നിയമസഭ; റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

ഡൽഹി കലാപ കേസ്; ഷർജീൽ ഇമാമിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം

വിദ്യാർഥിയുടെ മരണം; ഹോസ്റ്റൽ മുറികളിൽ നിന്ന് സീലിങ് ഫാനുകൾ നീക്കംചെയ്ത് ഐഐടി ബോംബേ

മുട്ടയെറിഞ്ഞത് പൊലീസിന്‍റെ സാന്നിധ്യത്തിൽ; മഹുവ ഹൈക്കോടതിയിൽ