മോഹൻ ഭഗവത്, നരേന്ദ്ര മോദി

 

Graphics

India

75 വയസായവർ മാറിനിൽക്കണമെന്ന് മോഹൻ ഭാഗവത്; മോദിക്ക് 74!

എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ ബിജെപി നേതാക്കളെല്ലാം അപ്രഖ്യാപിത വിരമിക്കലിനു നിർബന്ധിതരായവരെന്ന് പ്രതിപക്ഷം

നാഗ്പുർ: 75 വയസായ രാഷ്ട്രീയ നേതാക്കൾ വിരമിച്ച് സന്തോഷത്തോടെ വഴിമാറണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ സെപ്റ്റംബറിൽ 75 തികയുമെന്ന ഓർമപ്പെടുത്തലുമായി പ്രതിപക്ഷവും രംഗത്തെത്തി.‌

മോദിക്കു മാത്രമല്ല, ഭാഗവതിനും സെപ്റ്റംബറിൽല 75 വയസ് തികയും. സെപ്റ്റംബർ 11 ആണ് ഭാഗവതിന്‍റെ ജന്മദിനം; മോദിയുടേത് സെപ്റ്റംബർ 17.

എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ ബിജെപി നേതാക്കളെല്ലാം അപ്രഖ്യാപിത വിരമിക്കലിനു നിർബന്ധിതരായവരാണെന്നും പ്രതിപക്ഷ നേതാക്കൾ.

ബിജെപിയിലെ മുതിർന്ന നേതാക്കളെ വിരമിക്കാൻ നിർബന്ധിച്ച നരേന്ദ്ര മോദി ഇതേ മാതൃക പിന്തുടരുമോ എന്നാണ് ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചത്.

ഇതിനിടെ, വിശ്രമ ജീവിതത്തെക്കുറിച്ച് അമിത് ഷാ നടത്തിയ പരാമർശങ്ങളും രാഷ്ട്രീയ നിരീക്ഷകർ ഇതുമായി ചേർത്തു വായിക്കുന്നു. രാഷ്ട്രീയത്തിൽനിന്നു വിരമിച്ച ശേഷം വേദോപനിഷത്തുകൾക്കും ജൈവ കൃഷിക്കുമായി സമയം മാറ്റിവയ്ക്കുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം