narendra modi x profile 
India

എക്സില്‍ 100 മില്യണ്‍; ലോക നേതാവായി മോദി

ചര്‍ച്ചകളും സംവാദങ്ങളും ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കലും അനുഗ്രഹങ്ങളും ക്രിയാത്മക വിമര്‍ശനങ്ങളുമെല്ലാം വിലമതിക്കുന്നു

Renjith Krishna

ന്യൂഡല്‍ഹി: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ "എക്സി'ല്‍ (മുന്‍പ് ട്വിറ്റര്‍) ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ആഗോള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 10 കോടിയിലധികം (100 മില്യണ്‍) ഫോളോവേഴ്സാണ് മോദിക്ക് എക്സില്‍ ഉള്ളത്. രണ്ടാം സ്ഥാനത്ത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനാണ്. 3.81 കോടി മാത്രമാണ് അദ്ദേഹത്തെ പിന്തുടരുന്നവര്‍.

100 മില്യണ്‍ കടന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഊര്‍ജസ്വലമായ ഈ മാധ്യമത്തിന്‍റെ ഭാഗമായതില്‍ സന്തോഷം. ചര്‍ച്ചകളും സംവാദങ്ങളും ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കലും അനുഗ്രഹങ്ങളും ക്രിയാത്മക വിമര്‍ശനങ്ങളുമെല്ലാം വിലമതിക്കുന്നു. ഇനിയും ഇതുപോലുള്ള ഇടപെടലുകള്‍ തുടരുമെന്നും പ്രധാനമന്ത്രി.

ലോക നേതാക്കള്‍ എക്സില്‍

  • പിന്തുടരുന്നവരുടെ എണ്ണം ദശലക്ഷത്തില്‍

  • നരേന്ദ്ര മോദി, ഇന്ത്യന്‍ പ്രധാനമന്ത്രി- 100

  • ജോ ബൈഡന്‍, യുഎസ് പ്രസിഡന്‍റ് -38.1

  • റജബ് ത്വയീബ് എര്‍ദോഗന്‍, തുര്‍ക്കി പ്രസിഡന്‍റ് - 21.5

  • ഫ്രാന്‍സിസ് മാര്‍പാപ്പ, വത്തിക്കാന്‍- 18.5

  • ഷെയ്ഖ് മുഹമ്മദ്, ദുബായ് ഭരണാധികാരി- 11.2

ഇന്ത്യയിലെ നേതാക്കള്‍

  • അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി മുഖ്യമന്ത്രി- 27.5

  • രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ്- 26.4

  • അഖിലേഷ് യാദവ്, എസ്പി- 19.9

  • മമത ബാനര്‍ജി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി- 7.4

  • ലാലു പ്രസാദ് യാദവ്, ആര്‍ജെഡി-6.3

  • തേജസ്വി യാദവ്, ആര്‍ജെഡി- 5.2

  • ശരദ് പവാര്‍, എന്‍സിപി- 2.9

  • കായികതാരങ്ങള്‍, മറ്റുള്ളവര്‍

  • വിരാട് കോഹ്ലി, ക്രിക്കറ്റ്- 64.1

  • നെയ്മര്‍ ജൂനിയര്‍, ഫുട്ബോള്‍- 63.6

  • ലിബ്രോണ്‍ ജയിംസ്,

  • ബാസ്കറ്റ് ബോള്‍- 52.9

  • ടെയ്ലര്‍ സ്വിഫ്റ്റ്, പോപ് സംഗീതം- 95.3

  • ലേഡി ഗാഗ, പോപ് സംഗീതം-83.1

  • കിം കര്‍ദാഷിയാന്‍,

  • സിനിമ, മീഡിയ- 75.2

മോദി മഹാനായ മനുഷ്യൻ, നല്ല സുഹൃത്ത്; അടുത്തകൊല്ലം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

എയർ ട്രാഫിക് കൺ‌ട്രോൾ തകരാറിൽ; ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകുന്നു

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും