symbolic image 
India

പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 11 പേര്‍ മരിച്ചു

പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ദമ്പതികൾക്ക് മിന്നലേറ്റത്

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 11 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

മണിക്‍ചക്, സഹാപൂര്‍, അദീന, ബാലുപൂര്‍, ഹരിശ്ചന്ദ്രപൂര്‍, ഇംഗ്ലീഷ്ബാസാര്‍ എന്നിവിടങ്ങളിലാണ് ഇടിമിന്നൽ അപകടം വിതച്ചത്. മരിച്ച 11 പേരിൽ ദമ്പതികളും ഉള്‍പ്പെടുന്നു.

പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ദമ്പതികൾക്ക് മിന്നലേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ