കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്
ബംഗളൂരു: കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യ പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 13 പേർക്ക് പരുക്കേറ്റു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടന്ന പരിപാടിക്കിടെയാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവശേിപ്പിച്ചു. എന്നാൽ ആരുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ വ‍്യക്തമാക്കിയിട്ടുണ്ട്.