അമാൻ രാജ് 
India

13കാരിയെ പീഡിപ്പിച്ചു; പശ്ചിമ ബംഗാളിൽ ലാബ് ടെക്‌നീഷ്യൻ അറസ്റ്റിൽ

ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം

Aswin AM

ഹൗറ: പശ്ചിമ ബംഗാളിൽ ഹൗറയിലുള്ള ആശുപത്രിയിൽ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ലാബ് ടെക്നീഷ്യൻ‌അറസ്റ്റിലായി. ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ സിടി സ്കാനിംഗിന് വിധേയയാക്കി. സ്കാനിംഗ് കഴിഞ്ഞ് കരഞ്ഞുകൊണ്ടാണ് കുട്ടി ഡിപ്പാർട്ട്‌മെന്‍റിൽ നിന്നും പുറത്തുറങ്ങിയത്. തുടർന്ന് ആശുപത്രിയിലെ മറ്റൊരു രോഗിയുടെ ബന്ധുവിന്‍റെ സഹായം തേടുകയായിരുന്നു.

പെൺകുട്ടിയുടെ കരച്ചിൽ കേട്ട് പുറത്ത് കാത്തുനിന്ന അമ്മ മകളുടെ അരികിലേക്ക് ഓടിയെത്തി കുട്ടിയോട് കാര‍്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപെട്ടു എന്ന വിവരം അറിയുന്നത്. പീഡനവിവരം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ടെക്‌നീഷ്യൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. തുടർന്ന് സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ അതിവേഗം പ്രചരിക്കുകയും നാട്ടുകാരും ഇരയുടെ കുടുംബവും പ്രതിഷേധിക്കാനായി ആശുപത്രിയിൽ തടിച്ചുകൂടി.

പൊലീസ് സ്ഥലത്തെത്തി പ്രതി അമൻ രാജിനെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ