നിങ്ങളും ഉൾപ്പെട്ടേക്കാം!! ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ച കണ്ടെത്തി ഗവേഷകർ

 
India

നിങ്ങളും ഉൾപ്പെട്ടേക്കാം!! ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റ ചോർച്ച കണ്ടെത്തി

1600 കോടി പാസ്‌വേർഡുകളടങ്ങുന്ന ലോഗിൻ വിവരങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്

ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റ ചോർച്ച നടന്നതായി സൈബർ സുരക്ഷാ വിദഗ്ധരുടെ വെളിപ്പെടുത്തൽ. 1600 കോടി പാസ്‌വേർഡുകളടങ്ങുന്ന ലോഗിൻ വിവരങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്.

വെബ്‌സൈറ്റുകളുടെ യുആർഎല്ലുകളും അവയുടെ ലോഗിൻ വിവരങ്ങളും പാസ്‌‌വേർഡുകളും ഇതിലുണ്ട്. ആപ്പിൾ, ഫെയ്സ്‌ബുക്ക്, ഗൂഗിൾ, ടെലഗ്രാം, വിവിധ സർക്കാർ സേവനങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കാൻ ഇവ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.

2025 ആദ്യം മുതലുള്ള വിവരച്ചോർച്ച അന്വേഷിച്ച ഗവേഷകർക്ക് 10 ലക്ഷം മുതൽ 35 ലക്ഷം വരെ റെക്കോഡുകൾ അടങ്ങുന്ന 30 ഡേറ്റ സൈറ്റുകളാണ് കണ്ടെത്താനായത്. അതില്‍ ഏകദേശം 1600 കോടിയോളം റെക്കോര്‍ഡുകള്‍ അടങ്ങുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് വെറുമൊരു വിവരച്ചോർച്ചയല്ലെന്നും ദൂര വ്യാപകമായ പ്രത്യാഘ്യാതങ്ങളുണ്ടായേക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

"ഇത് വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ക്ലൗഡ് സ്‌റ്റോറേജുകളില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഇത്തരം ലോഗിന്‍ വിവരങ്ങള്‍ ചിലപ്പോള്‍ ഏതെങ്കിലും സൈബര്‍ കുറ്റവാളിയുടെ കൈയില്‍ എത്തിയേക്കാം, അതിൽ നിങ്ങളുടെ ഡാറ്റകളും ഉണ്ടായേക്കാം. അതിനാല്‍ പാസ് വേഡ് മാനേജ്‌മെന്‍റ് ടൂളുകളിലും ഡാര്‍ക്ക് വെബ്ബ് മോണിറ്ററിങ് ടൂളുകളിലും സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. പാസ് വേഡുകൾ ചോർന്നിട്ടുണ്ടെങ്കിൽ അത് ഉപയോക്താക്കളെ അറിയിക്കാൻ ഇത്തരം ടൂളുകൾ ഗുണം ചെയ്യും'' കീപ്പര്‍ സെക്യൂരിറ്റി സഹസ്ഥാപകനും മേധാവിയുമായ ഡാരെന്‍ ഗുചിയോണ്‍ പറഞ്ഞു.

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്

മഞ്ചേശ്വരത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

"തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വിട്ടയയ്ക്കണം, ഭക്ഷണം കൊടുക്കരുത്"; വിധിയിൽ മാറ്റം വരുത്തി സുപ്രീം കോടതി

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

''പരാതിക്കാരിക്ക് അർധ വസ്ത്രം''; മാങ്കൂട്ടത്തിലിനെ 'സ്നേഹിച്ച് കൊല്ലാൻ' ശ്രീകണ്ഠൻ